യുപിഐ ഇടപാടുകൾക്കായി രണ്ടു പേർക്ക് ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം; പുതിയ നീക്കവുമായി ആർബിഐ

യുപിഐ വഴി അടയ്ക്കാവുന്ന നികുതിയുടെ പരിധി 5 ലക്ഷം വരെയായി ഉയർത്തിയിട്ടുണ്ട്.
UPI payment
യുപിഐ ഇടപാടുകൾക്കായി രണ്ടു പേർക്ക് ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം
Updated on

യുപിഐ ഇടപാടുകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി റിസർവ് ബാങ്ക്. യുപിഐ വഴി അടയ്ക്കാവുന്ന നികുതിയുടെ പരിധി 5 ലക്ഷം വരെയായി ഉയർത്തിയിട്ടുണ്ട്. അതിനു പുറമേ ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് രണ്ടു പേർക്ക് യുപിഐ വഴി പേമെന്‍റ് നടത്താവുന്ന ഡെലിഗേറ്റഡ് പേമെന്‍റ് അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇതു പ്രകാരം അക്കൗണ്ട് ഉടമസ്ഥന്‍റെ അനുമതിയോടെ അക്കൗണ്ട് ഇല്ലാത്ത ഒരാൾക്കു കൂടി ഈ അക്കൗണ്ടിൽ നിന്ന് യുപിഐ പണമിടപാടുകൾ നടത്താൻ സാധിക്കും.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അധികം വൈകാതെ പുറത്തു വിടുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഡിജിറ്റൽ പണിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടികൾ. വ്യാജ ലോൺ ആപ്പുകൾ വഴിയുള്ള പണം തട്ടിപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനു തടയിടാനായി ഡിജിറ്റൽ ലെൻഡിങ് ആപ്പ് (ഡിഎൽഎ) രൂപീകരിക്കാനും പദ്ധതിയുണ്ട്.

അംഗീകൃത സ്ഥാപനങ്ങളെല്ലാം ഈ ആപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ അംഗീകാരമില്ലാത്ത ആപ്പുകളെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com