ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ആർബിഐ നഷ്ടപരിഹാരം നൽകും

നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കിൽ 25,000 രൂപ, ഇതിൽ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക.
RBI to provide compensation to victims of digital fraud

ആർബിഐ

Updated on

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആർബിഐ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,000 രൂപ വരെയുള്ള തട്ടിപ്പുകൾക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരമായി നൽകും. 2027 ജനുവരി മുതൽ നഷ്ടപരിഹാരം നൽകുന്നത് പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

നഷ്ടപ്പെടുന്ന തുകയുടെ 85 ശതമാനം അല്ലെങ്കിൽ 25,000 രൂപ, ഇതിൽ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. തട്ടിപ്പ് നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കണം. ബാങ്കിന്‍റെ അന്വേഷണ റിപ്പോർട്ടിനും നിബന്ധനകൾക്കും വിധേയമായായിരിക്കും നഷ്ടപരിഹാരം നൽകുക.

ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബാങ്കുകളിലെ സുരക്ഷാ സംവിധാനങ്ങൾ ആധുനികവത്കരിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്. സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിയാൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ് എന്നിവ ഉപയോഗിക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com