റെഡി-ടു-ഈറ്റ് വിപണിയിലേക്ക് കേരള രുചിയുമായി ഈസ്റ്റേൺ; ഗൾഫുഡിൽ കേരള ക്വിക്ക് ബ്രേക്ക്ഫാസ്റ്റ് ശ്രേണി അവതരിപ്പിച്ചു

ചെമ്പ പുട്ട്, ഇടിയപ്പം, ഇഡ്ഡലി, ദോശ, നെയ്യ് ഉപ്പുമാവ്, പാലപ്പം എന്നിവയുൾപ്പെടെ മലയാളികളുടെ 7 പ്രിയപ്പെട്ട പ്രാതൽ വിഭവങ്ങളാണ് ഈ ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ready to eat kerala taste by eastern
റെഡി-ടു-ഈറ്റ് വിപണിയിലേക്ക് കേരള രുചിയുമായി ഈസ്റ്റേൺ; ഗൾഫുഡിൽ കേരള ക്വിക്ക് ബ്രേക്ക്ഫാസ്റ്റ് ശ്രേണി അവതരിപ്പിച്ചു
Updated on

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ പ്രശസ്ത ബ്രാൻഡുകളായ എംടിആറിന്‍റെയും ഈസ്റ്റേണിന്‍റെയും മാതൃ കമ്പനിയായ ഓർക്ക്‌ല ഇന്ത്യയുടെ പുതിയ കേരള ക്വിക്ക് ബ്രേക്ക്ഫാസ്റ്റ് ശ്രേണി അവതരിപ്പിച്ചു. ഇതിനോടകം തന്നെ കേരളത്തിൽ ജനപ്രിയമായി മാറിയ അഞ്ച് മിനിറ്റ് കൊണ്ട് പ്രാതൽ തയ്യാറാക്കാൻ കഴിയുന്ന ഈസ്റ്റേൺ 5 - മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് ശ്രേണിയാണ് മിഡിൽ ഈസ്റ്റ് ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തിയത്.

ഓർക്ക്‌ല ഇന്ത്യ മിഡിൽ ഈസ്റ്റിന്‍റെ അനുബന്ധ സ്ഥാപനമായ ഓർക്ക്‌ല ഐഎംഇഎ വഴി പാക്കേജ്ഡ് ഫുഡ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് പുതിയ ഭക്ഷ്യോത്പന്ന ശ്രേണി പുതിയ ലോഗോയിൽ പുറത്തിറക്കിയത്.

റെഡി-ടു- ഈറ്റ് ഭക്ഷണത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഈസ്റ്റേൺ 5-മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് ശ്രേണി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചെമ്പ പുട്ട്, ഇടിയപ്പം, ഇഡ്ഡലി, ദോശ, നെയ്യ് ഉപ്പുമാവ്, പാലപ്പം എന്നിവയുൾപ്പെടെ മലയാളികളുടെ 7 പ്രിയപ്പെട്ട പ്രാതൽ വിഭവങ്ങളാണ് ഈ ശ്രേണിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് സിഇഒ അശ്വിൻ സുബ്രഹ്‌മണ്യം പറഞ്ഞു

അറബിക് ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ശ്രേണിയും ഈസ്റ്റേൺ ഗൾഫുഡിൽ അവതരിപ്പിച്ചു.

ഹാൾ നമ്പർ 5 ലെ സ്റ്റാൻഡ് നമ്പർ B5-19 ൽ റീട്ടെയിലർമാർ, സന്ദർശകർ, ഡീലർമാർ എന്നിവർക്കായി ഓർ ക്ക്‌ല ഐഎംഇഎയുടെ പുതിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com