റീഗല്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യർ

ഇനി മുതല്‍ റീഗല്‍ ജ്വല്ലേഴ്‌സ് എന്ന ബ്രാന്‍റിന്‍റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറ സാന്നിധ്യം ഉണ്ടായിരിക്കും.
Regal jewelers new brand ambassador manju warrior

റീഗല്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യർ

Updated on

തൃശൂര്‍: കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍ സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ബ്രാന്‍റ് അംബാസഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തു. ഇനി മുതല്‍ റീഗല്‍ ജ്വല്ലേഴ്‌സ് എന്ന ബ്രാന്‍റിന്‍റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറ സാന്നിധ്യം ഉണ്ടായിരിക്കും.

'മലയാളത്തിന്‍റെ പ്രിയ നടിയായി തിളങ്ങി നിന്നിരുന്ന മഞ്ജു വാര്യര്‍ ഇടവേളയ്ക്ക് ശേഷം വലിയ മാറ്റത്തോടെ വീണ്ടും വെള്ളിത്തിരയില്‍ സജീവമായ അഭിനേത്രിയാണ്. അതു കൊണ്ടു തന്നെ മാറ്റം എന്ന ആശയം ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ മഞ്ജു വാര്യരെ പോലെ യോഗ്യതയുള്ള മറ്റാരുമില്ല. റീഗല്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തെരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് റീഗല്‍ ജ്വല്ലേഴ്സ് മാനെജിങ് ഡയറക്റ്റര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്‍റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലും കര്‍ണ്ണാടകയിലും സാന്നിധ്യമുള്ള സ്വര്‍ണാഭരണ നിര്‍മാണ-വിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്‍റ് മാനുഫാക്ച്ചറിങ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്‌സില്‍ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും, ഇന്‍റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 91.6 HUID BIS ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്‌സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.

സ്വര്‍ണാഭരണ നിര്‍മാണ വിപണന രംഗത്ത് അര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള റീഗല്‍ ജ്വല്ലേഴ്‌സിന് സ്വന്തമായി ആഭരണ നിര്‍മാണ ഫാക്റ്ററിയും വിദഗ്ദ്ധരായ ആഭരണ നിര്‍മാണ തൊഴിലാളികളുമുള്ളതിനാല്‍ ഇടനിലക്കാരില്ലാതെ ആഭരണങ്ങള്‍ നിര്‍മാണ ശാലകളില്‍ നിന്ന് നേരിട്ട് റീഗല്‍ ജ്വല്ലേഴ്‌സിന്‍റെ ഷോറൂമുകളില്‍ എത്തിക്കാനാകുന്നു. സ്വന്തമായി ഡിസൈനര്‍മാര്‍ ഉള്ളതിനാല്‍ തന്നെ ഏറ്റവും പുതിയ ട്രെന്‍റുകളും സ്‌റ്റൈലുകളും ശരിയായി മനസ്സിലാക്കി വ്യത്യസ്തമായ ആഭരണ ഡിസൈനുകള്‍ വിപണിയില്‍ അവതരിപ്പിക്കുവാനും റീഗല്‍ ജ്വല്ലേഴ്‌സിന് കഴിയുന്നു. അതിനാല്‍ തന്നെ ഇടനിലക്കാരില്ലാതെ ഹോള്‍ സെയില്‍ വിലയില്‍ ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ റീഗല്‍ ജ്വല്ലേഴ്‌സിന് നല്‍കാന്‍ കഴിയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com