ലുലുവില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവ്: ആകർഷകമായ ഓഫറുകൾ

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവിടങ്ങളില്‍ ഏറ്റവും മികച്ച ഇളവുകളാണ് ഒരുക്കിയിരിക്കുന്നത്.
Lulu
Lulu

കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവ് തുടങ്ങി. ഇന്ത്യന്‍ സംസ്കാരവും വൈവിധ്യവും പ്രതിനിധീകരിക്കുന്ന ആകര്‍ഷകമായ പ്രദര്‍ശനമാണ് ലുലു ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവ്. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ എല്ലാം ഒരുകുടക്കീഴില്‍ അണിനിരത്തുകയാണ് ലുലു. രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പന്നങ്ങളെല്ലാം ആകര്‍ഷകമായ ഓഫറുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവിടങ്ങളില്‍ ഏറ്റവും മികച്ച ഇളവുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറുകളിലാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉറപ്പാക്കിയിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങളുടെ സ്പെഷ്യല്‍ ഡിസ്പ്ലേ സജ്ജീകരിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ആവേശം ഉള്‍കൊണ്ട് പ്രത്യേക കേക്ക് പ്രദര്‍ശനവും തയാറാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ തുണിത്തരങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തി ആകര്‍ഷകമായ കലക്ഷനാണ് ഫാഷന്‍ സ്റ്റോറിലുള്ളത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു കണക്റ്റില്‍ സ്പെഷ്യല്‍ ഡിസ്കൗണ്ടുകള്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നു. ടിവി, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് മികച്ച ഓഫറുണ്ട്.

ഫുഡ് കൗണ്ടറിലും ആകര്‍ഷകമായ വിരുന്നാണ് ഉപയോക്താകളെ കാത്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളും വ്യത്യസ്ഥമായ രുചിക്കൂട്ടുകളും പരിചയപ്പെടുത്തി സ്പെഷ്യല്‍ ഫുഡ് കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ ഭക്ഷണരുചികള്‍ സ്പെഷ്യല്‍ കൗണ്ടറിലെത്തി ആസ്വദിക്കാം. ഇതിന് പുറമേ റിപ്പബ്ലിക് ആവേശമുയര്‍ത്തി ആകര്‍ഷകമായ പരിപാടികളും മാളില്‍ ഉപയോക്താകള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com