സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഗവർണർ; ബുധനാഴ്ച ചുമതലയേ‌ൽക്കും

നിലവിലുള്ള ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണു നിയമനം.
Revenue Secretary Sanjay Malhotra new RBI Governor
സഞ്ജയ് മൽഹോത്ര
Updated on

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലുള്ള ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണു നിയമനം. 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫിസറാണ് സഞ്ജയ്‌ മൽഹോത്ര. ആർബിഐയുടെ 26-ാം ഗവർണർ. മൂന്നു വർഷമാണു കാലാവധി. കാൺപുർ ഐഐടിയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത മൽഹോത്ര യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

33 വർഷത്തിലേറെ നീണ്ട കരിയറില്‍ വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു. ബുധനാഴ്ച ചുമതലയേൽക്കും.

ധനമന്ത്രാലയത്തിനു കീഴില്‍ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്‍റ് സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ച് വരികയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com