
റൊട്ടിക്കും പറാത്തയ്ക്കും വില കുറയും പക്ഷേ കോളയ്ക്ക് വില കൂടും
ജനങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണത്തെ ജിഎസ്ടി പരിഷ്കരണം. അതു കൊണ്ടു തന്നെ റൊട്ടിക്ക് വില കുറയും. എന്നാൽ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കോള പോലുള്ള കാർബണേറ്റഡ് ജ്യൂസുകൾക്ക് വില കൂടും.
റൊട്ടി, പറാത്ത, ചപ്പാത്തി, കാക്ര എന്നിവയെ പൂർണമായും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കാർബണേറ്റഡ് ജ്യൂസുകളെ നിരുത്സാഹപ്പെടുത്തേണ്ട ആഡംബര ഉത്പന്നങ്ങൾ അഥവാ സിൻ പ്രോഡക്റ്റുകളുടെ (Sin products) കൂട്ടത്തിൽ ഉൾപ്പെടുത്തി 40 ശതമാനം സ്ലാബിലേക്ക് മാറ്റിയിരിക്കുകയാണ്.
ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളെയാണ് സിൻ പ്രോഡക്റ്റ്സുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുകയില, ഗുട്ഖ, പാൻ മസാല, മദ്യം, മധുരപാനീയങ്ങൾ എന്നിവയെല്ലാം ഈ ഗണത്തിൽ പെടും. ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനു വേണ്ടിയാണ് സർക്കാർ ഇവയ്ക്കു മേൽ ഉയർന്ന നികുതി ഏർപ്പെടുത്തുന്നത്.
അതേ സമയം നിത്യോപയോഗ വസ്തുക്കളായ ടൂത്ത്പേസ്റ്റ്, സോപ്പ്, ഷാംപൂ, ചെറുകാറുകൾ, ടെവി. എസി എന്നിവയുടെ സ്ലാബ് 50 ശതമാനമായി കുറച്ചിട്ടുമുണ്ട്.