വായ്പാ-നിക്ഷേപ അനുപാതം; കേരളത്തിന് ആശങ്ക

നിലവില്‍ കേരളത്തിന്‍റെ വായ്പാ-നിക്ഷേപ അനുപാതം 66 ശതമാനമാണ്.
loan - savings
വായ്പാ-നിക്ഷേപ അനുപാതം; കേരളത്തിന് ആശങ്ക
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുമ്പോഴും കേരളത്തില്‍ നിക്ഷേപ സമാഹരണത്തിന് ആനുപാതികമായി വായ്പാ വിതരണം മെച്ചപ്പെടുന്നില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിന്നും വലിയ തോതില്‍ നിക്ഷേപം സ്വീകരിക്കുമ്പോഴും ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ വലിയ താത്പര്യം കാണിക്കുന്നില്ലെന്നാണ് വായ്പാ- നിക്ഷേപ അനുപാതം (സി-ഡി റേഷ്യോ) സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ബാങ്കിങ് രംഗത്ത് വായ്പാ- നിക്ഷേപ അനുപാതം കാര്യമായി കൂടുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക അവലോകന സര്‍വെ വ്യക്തമാക്കുന്നു.

നിലവില്‍ കേരളത്തിന്‍റെ വായ്പാ-നിക്ഷേപ അനുപാതം 66 ശതമാനമാണ്. ദേശീയ ശരാശരിയായ 78 ശതമാനത്തിലും ഏറെ കുറവാണിത്. മികച്ച വ്യവസായിക വളര്‍ച്ച നേടുന്ന സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, തമിഴ്നാട്, മഹാരാഷ്‌ട്ര, തെലങ്കാന, ന്യൂല്‍ഹി എന്നിവയ്ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡിഗഡും നൂറ് ശതമാനത്തിധികം സി ഡി റേഷ്യോ കൈവരിച്ചപ്പോള്‍ സിക്കിം, ജാര്‍ഖണ്ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ് എന്നിവയുടെ പ്രകടനം പരിതാപകരമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ബാങ്കുകളുടെ വായ്പാ വിതരണം 19.12% ഉയര്‍ന്ന് 169.14 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ബാങ്കുകള്‍ മൊത്തം 142 ലക്ഷം കോടി രൂപയാണ് വായ്പയായി നല്‍കിയത്. വായ്പാ വിതരണത്തിലെ ഏറിയ പങ്കും മഹാരാഷ്‌ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്‌ട്രയില്‍ ബാങ്കുകള്‍ 46.95 ലക്ഷം കോടി രൂപയുടെ വായ്പകളാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളിലെ നിക്ഷേപം 13.4% വളര്‍ച്ചയോടെ 212.54 ലക്ഷം കോടി രൂപയിലെത്തി. 46.7 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്‌ട്രയാണ് മുന്‍നിരയില്‍. 17.46 ലക്ഷം കോടി രൂപയുമായി ഉത്തര്‍പ്രദേശും 16.82 ലക്ഷം കോടി രൂപയുമായി കര്‍ണാടകയും 16.59 ലക്ഷം കോടി രൂപയുമായി ന്യൂഡല്‍ഹിയും അടുത്ത സ്ഥാനങ്ങളിലുണ്ട്.

Trending

No stories found.

Latest News

No stories found.