അനിൽ അംബാനിക്ക് 25 കോടി പിഴ ചുമത്തി സെബി; ഓഹരി വിപണിയിൽ 5 വർഷം വിലക്ക്

സെബി നടപടിയെടുത്ത സാഹചര്യത്തിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കാൻ അനിൽ അംബാനിക്ക് ആകില്ല
Anil Ambani
അനിൽ അംബാനിക്ക് 25 കോടി പിഴ ചുമത്തി സെബി
Updated on

മുംബൈ: റിലയൻസ് ഹോം ഫിനാൻസിലെ പണം വക മാറ്റി ചെലവഴിച്ചതിന്‍റെ പേരിൽ വ്യവസായി അനിൽ അംബാനിക്ക് 25 കോടി രൂപ പിഴയും 5 വർഷത്തേക്ക് ഓഹരി വിപണിയിൽ വിലക്കും ഏർപ്പെടുത്തി സെബി. റിലയൻസ് ഹോം ഫിനാൻസിന്‍റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കുമെതിരേ നടപടിയുണ്ടാകും. ഫിനാൻസിൽ നിന്ന് വായ്പയെന്ന മട്ടിൽ വ്യാജമായി പണം സ്വന്തമാക്കാൻ ശ്രമിച്ചുവെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഫിനാൻസിന്‍റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധൽക്കർ, പിങ്കേഷ് ആർ ഷാ, എന്നിവരുൾപ്പെടെ 24 പേർക്കും വിലക്കുണ്ട്.

അമിതിന് 27 കോടി രൂപയും രവീന്ദ്ര സുധൽക്കറിന് 26 കോടി രൂപയും പിങ്കേഷ് ആർ ഷായ്ക്ക് 21 കോടി രൂപയും പിഴ ചുമത്തിയിട്ടുമുണ്ട്. അനധികൃത ഇടപാടുകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ആർഎച്ച് എഫ് എൽ , അനിൽ അംബാനി, അമിത് ബപ്ന, രവീന്ദ്ര സുധാൽകർ, പിങ്കേഷ് എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

സെബി നടപടിയെടുത്ത സാഹചര്യത്തിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കാൻ അനിൽ അംബാനിക്ക് ആകില്ല. റിലയൻ‌സ് ഹോം ഫിനാൻസിന് 6 മാസം വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com