മൺസൂൺ സെയിലുമായി ശീമാട്ടി; കാഞ്ചീപുരം സാരികൾക്ക് അടക്കം 90% വരെ ഡിസ്കൗണ്ട്

ജെന്‍റ്സ് റെഡിമെയ്ഡുകള്‍ക്ക് 70% വരെ ഓഫറുമുണ്ട്.
കാഞ്ചീപുരം സാരീ
കാഞ്ചീപുരം സാരീ

കൊച്ചി: വസ്ത്ര വ്യാപാര രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശീമാട്ടിയുടെ മണ്‍സൂണ്‍ സെയില്‍ 24 ആരംഭിച്ചു. ജൂലൈ 31 വരെ നടക്കുന്ന മണ്‍സൂണ്‍ സെയിലിൽ സ്ത്രീകളുടെയും, പുരുഷന്മാരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ക്ക് 20 മുതല്‍ 90% വരെയാണ് ഡിസ്കൗണ്ട്. കൊച്ചി ശീമാട്ടിയില്‍ ഒരുക്കിയിരിക്കുന്ന മെഗാ ഓഫറില്‍ കാഞ്ചീപുരം, ക്രീപ്പ് സില്‍ക്, ലിനന്‍, കോട്ടണ്‍, ഡിസൈനര്‍ സാരികള്‍, വുമണ്‍സ്, യൂത്ത് വെയര്‍, കേരള സാരി, സെറ്റ്മുണ്ട് തുടങ്ങിയവയെല്ലാം 20 മുതല്‍ 90% വരെ വിലക്കുറവില്‍ ലഭ്യമാകും.

കുട്ടികള്‍ക്കുള്ള പാന്‍റ്, ഷര്‍ട്ട്, ടോപ്, ഫ്രോക്ക് തുടങ്ങിയവ 20 മുതല്‍ 70% വരെയും ഡ്രസ് മെറ്റീരിയല്‍സ്, സല്‍വാര്‍ മെറ്റീരിയല്‍സ്, ഹോം ഫര്‍ണിഷിങ്ങ് ടെക്സ്റ്റയില്‍സ്, ജെന്‍റ്സ് ഷര്‍ട്ടിങ്ങ്, സ്യൂട്ടിങ്, ദോത്തി തുടങ്ങിയവയ്ക്ക് 90% വരെയും ഡിസ്കൗണ്ടുണ്ട്. ജെന്‍റ്സ് റെഡിമെയ്ഡുകള്‍ക്ക് 70% വരെ ഓഫറുമുണ്ട്.

Trending

No stories found.

Latest News

No stories found.