എസ്ഐപി നിക്ഷേപം റെക്കോഡിൽ

ജൂലൈയില്‍ എസ്ഐപി നിക്ഷേപം 23,332 കോടി രൂപയായിരുന്നു.
SIP savings
എസ്ഐപി നിക്ഷേപം റെക്കോഡിൽ
Updated on

ബിസിനസ് ലേഖകൻ

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളിലേക്കുള്ള (എസ്ഐപി) നിക്ഷേപം റെക്കോഡുകള്‍ കീഴടക്കി കുതിക്കുകയാണ്. ഓഗസ്റ്റില്‍ 23,547 കോടി രൂപയുടെ നിക്ഷേപമാണ് എസ്ഐപികളിലൂടെ വിപണിയിലെത്തിയത്. ജൂലൈയില്‍ എസ്ഐപി നിക്ഷേപം 23,332 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് എസ്ഐപികളിലെ നിക്ഷേപം റെക്കോഡുകള്‍ പുതുക്കി കുതിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മൂന്ന് ശതമാനം ഉയര്‍ന്ന് 66.45 ലക്ഷം കോടി രൂപയിലെത്തി. ജൂലൈയിലിത് 64.69 ലക്ഷം കോടി രൂപയായിരുന്നു.

സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 42% ഇടിവോടെ 1.08 ലക്ഷം കോടി രൂപയിലെത്തി. ജൂലൈയില്‍ 1.89 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിച്ചത്. കടപ്പത്ര അധിഷ്ഠിതമായ മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിലാണ് കഴിഞ്ഞ മാസം വലിയ ഇടിവുണ്ടായത്. ഇക്കാലയളവില്‍ കടപ്പത്ര അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 62% ഇടിഞ്ഞ് 45,169 കോടി രൂപയായി. ജൂലൈയില്‍ കടപ്പത്ര ഫണ്ടുകളില്‍ 1.19 ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തിയിരുന്നു.

അതേസമയം, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം മൂന്ന് ശതമാനം വർധനയോടെ 38,239 കോടി രൂപയായി. ഓഗസ്റ്റില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ 37,113 കോടി രൂപയായിരുന്നു. സെക്റ്ററല്‍, തീമാറ്റിക് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് ഒരു ശതമാനം കുറഞ്ഞ് 18,117 കോടി രൂപയിലെത്തി.

സൂചിക അധിഷ്ഠിത ഫണ്ടുകളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും(ഇടിഎഫ്) എന്നിവയിലേക്കുള്ള പണമൊഴുക്കിലും നേരിയ കുറവുണ്ടായി. ഈ വിഭാഗത്തില്‍ 14,599 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ഗോള്‍ഡ് ഇടിഎഫുകളില്‍ 1,611 കോടി രൂപയാണ് നിക്ഷേപമായെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com