കൂട്ട പിരിച്ചുവിടലിനു പിന്നാലെ ശമ്പള വർധനവ് പ്രഖ്യാപിച്ച് ടിസിഎസ്

ഇതു സംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്ക് നൽകിക്കഴിഞ്ഞു.
TCS to roll-out wage hikes for about 80 pc of employees

കൂട്ട പിരിച്ചുവിടലിനു പിന്നാലെ ശമ്പള വർധനവ് പ്രഖ്യാപിച്ച് ടിസിഎസ്

Updated on

ന്യൂഡൽഹി: കൂട്ട പിരിച്ചുവിടലിനു പിന്നാലെ ജീവനക്കാരിൽ 80 ശതമാനം പേർക്കും ശമ്പള വർധനവ് പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS). സെപ്റ്റംബർ 1 മുതൽ ശമ്പള വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടിസിഎസ് സിഎച്ച് ആർഒ മിലിന്ദ് ലക്കാഡ് വെളിപ്പെടുത്തി. ഇതു സംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്ക് നൽകിക്കഴിഞ്ഞു.

ഒറ്റയടിക്ക് 12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ടിസിഎസ് തീരുമാനിച്ചത്. സ്ഥാപനത്തിലെ ആകെ ജീവനക്കാരിൽ രണ്ട് ശതമാനം ആളുകളെയാണ് വെട്ടിക്കുറയ്ക്കുന്നത്.

അടുത്ത വർഷത്തോടെയാകും പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കുക. മിഡിൽ - സീനിയർ മാനെജ്മെന്‍റ് തലങ്ങളിലുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുക. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകളെ കൂടുതലായി ആശ്രയിക്കാൻ തീരുമാനിച്ചതും പിരിച്ചുവിടലിനു കാരണമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com