സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 160 രൂപ വര്‍ധിച്ചു

6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില
today gold rate kerala 28-08-2024
സ്വർണവിലയിൽ വർധന
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. 160 രൂപ വര്‍ധിച്ച് 53,720 രൂപയിലേക്കാണ് ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്‍റെ വിപണിവില.ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ചൊവ്വാഴ്ച 53,560 രൂപയായിരുന്നു ഒരു പവന്‍റെ വില. നാല് ദിവസങ്ങൾക്ക് ശേഷമാണ് വിലയിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com