എം.എ. യൂസഫലി കുവൈറ്റ് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെയും കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹിനെയും ബയാൻ കൊട്ടാരത്തിൽ എം.എ. യൂസഫലി കണ്ടുമുട്ടി
Yusuff Ali meets Kuwait ruler

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവർക്കൊപ്പം എം.എ. യൂസഫ് അലി.

Updated on

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ബയാൻ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ചും വികസന പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ യൂസഫലി കുവൈറ്റ് അമീറിനും കിരീടാവകാശിക്കും മുന്നിൽ പങ്കുവെച്ചു. മേഖലയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ രംഗത്ത് ലുലു ഗ്രൂപ്പ് നൽകി വരുന്ന സംഭാവനകളെ ഭരണാധികാരികൾ പ്രശംസിച്ചു.

ലുലു ഇന്‍റർനാഷണൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ എ.വി. ആനന്ദ് റാം, ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത് കെ.എസ്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com