അസാപ് കേരള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

asap kerala applications invited apply soon
അസാപ് കേരള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Updated on

തിരുവനന്തപുരം: ഉ​ന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സൈബർ സെക്യൂരിറ്റി - സെക്യൂരിറ്റി ഓപ്പറേഷൻ സെന്‍റർ അനലിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപ് കേരളയുടെ സർട്ടിഫിക്കേഷനോടുകൂട്ടിയ 320 മണിക്കൂർ ദൈർഖ്യമുള്ള ഈ കോഴ്സ് പൂർണമായും ഓൺലൈനായാണ് രൂപകൽപന ചെയ്‍തിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് ജനുവരി ആദ്യം തുടങ്ങുന്ന ബാച്ചിലേക് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in സന്ദർശിക്കുക. ഫോൺ : 9495999701

അസാപ് കേരളയിലൂടെ പൊല്യൂഷൻ കണ്ട്രോൾ ബോർഡിലേക്ക് ഗ്രാജുവേറ്റ് ഇന്‍റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. മലപ്പുറം, കണ്ണൂർ, ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിലായാണ് അവസരങ്ങൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ സന്ദർശിക്കുക. ജനുവരി 4 ന് വൈകുന്നേരം 5 മണിക്കുമുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.

അസാപ് കേരളയിൽ എഐഎംഎൽ കോഴ്സി​ലേ​ക്കും അപേക്ഷ ക്ഷണിച്ചു. 720 മണിക്കൂർ ദൈർഖ്യമുള്ള ഈ ഓൺലൈൻ കോഴ്സിലേക്ക് ജനുവരി 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് ജനുവരി ആദ്യം തുടങ്ങുന്ന ബാച്ചിലേക് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് : www.asapkerala.gov.in സന്ദർശിക്കുക. ഫോൺ: 9495999789

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com