ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായി 345 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. നേരിട്ടുള്ള നിയമനം. സെപ്റ്റംബർ 9 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം:
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (128): 27; 25,500- 81,100.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (78): 27; 19,900-63,200.
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (43): 30; 35,400-1,12,400.
ടെക്നിക്കൽ അസിസ്റ്റന്റ് ലബോറട്ടറി: (27)
(മെക്കാനിക്കൽ-13, കെമിക്കൽ-12, മൈക്രോ
ബയോളജി-2): 30; 35,400-1,12,400.
പഴ്സനൽ അസിസ്റ്റന്റ് (27): 30; 35,400-1,12,400.
സീനിയർ ടെക്നിഷൻ (18) (കാർപെന്റർ-7,
വെൽഡർ-1, പ്ലംബർ-2, ഫിറ്റർ-5, ഇലക്ട്രീഷ്യൻ/
വയർമാൻ-3): 27: 25,500-81,100.
സ്റ്റെനോഗ്രഫർ (19): 27; 25,500-81,100.
അസിസ്റ്റന്റ്-കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (1): 30; 35,400-1,12,400.
ടെക്നിഷൻ (ഇലക്ട്രീഷ്യൻ/വയർമാൻ -1): 27; 19,900-63,200.
അസിസ്റ്റന്റ് ഡയറക്റ്റർ-ഹിന്ദി (1): 35; 56,
100-1,77,500.
അസിസ്റ്റന്റ് ഡയറക്റ്റർ-അഡ്മിനിസ്ട്രേഷൻ
ആൻഡ് ഫിനാൻസ് (1): 35; 56,100-1,77,500.
അസിസ്റ്റന്റ് ഡയറക്റ്റർ -മാർക്കറ്റിങ് ആൻഡ്
കൺസ്യൂമർ അഫയേഴ്സ് (1): 35; 56,100-1,77,500.
97 കൺസൽട്ടന്റ്
ഡൽഹിയിലെ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ കൺസൽട്ടന്റ് (For Standardization Activities) തസ്തികയിൽ 97 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. കരാർ നിയമനം. സെപ്റ്റംബർ 7 മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായപരിധി: 65.
ശമ്പളം: 75,000.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.bis.gov.inൽ ഉടൻ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.