കരാർ നിയമനങ്ങൾ

ഇന്‍റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം
കരാർ നിയമനങ്ങൾ
Updated on

1.ഒപ്റ്റോമെട്രിസ്റ്റ്

പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു സയൻസ്-ബയോളജി/കണക്ക്, കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽകോളെെജിൽ നിന്നും ഒഫ്താൽമിക് അസിസ്റ്റന്‍റ് കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകിട്ട് 5ന് മുമ്പായി സമർപ്പിക്കണം. ഇന്‍റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

2.അയ്യൻകാളി സ്‌പോർട്‌സ് സ്‌കൂളിൽ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്‍റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ പരിശീലകരുടെ കരാർ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. എൻഐഎസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ജിംനാസ്റ്റിക് ഇനത്തിൽ ഫീമെയിൽ, മെയിൽ (ഒരു ഒഴിവ് വീതം), ഫുട്‌ബോൾ -ഫീമെയിൽ (1 ഒഴിവ് ), ജൂഡോ -ഫീമെയിൽ (1 ഒഴിവ് ), റെസിലിംഗ് -മെയിൽ (1 ഒഴിവ് ), അത്‌ലറ്റിക്ക്- ഫീമെയിൽ (1 ഒഴിവ് ) മെയിൽ (2 ഒഴിവ് ). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 25 രാവിലെ 11ന് വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238.

3.വാക്- ഇൻ ഇന്‍റർവ്യൂ

കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ കരാർ ഒഴിവ്. യോഗ്യത: നാലാം ക്ലാസോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന. മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം. പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവിലെ 10 മണിക്ക് ‘ഉണർവ്’ പട്ടികവർഗ സഹകരണ സംഘത്തിന്‍റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്‍റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

4.ശ്രീ സ്വാതിതിരുനാൾ സംഗീത കോളെജിൽ

ശ്രീ സ്വാതിതിരുനാൾ സംഗീത കോളെജിലെ വിവിധ പഠന വകുപ്പുകളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. വയലിൻ, സംസ്‌കൃതം വിഭാഗങ്ങളിൽ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത യോഗ്യതക്കൊപ്പം കോളെെജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

സംസ്‌കൃതം വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്‍റർവ്യൂ മേയ് 23 രാവിലെ 10 മണിക്കും, വയലിൻ വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്‍റർവ്യൂ മേയ് 25 രാവിലെ 10 മണിക്കും ശ്രീ സ്വാതിതിരുനാൾ സംഗീത കോളെജിൽ നടക്കും.

ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) എന്നീ തസ്തികകളിലേക്ക് കരാർ ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും.

നിശ്ചിത യോഗ്യതയുള്ളതും താൽപര്യമുള്ളതുമായ ഉദ്യോഗാർഥികൾക്ക് സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫൊർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 രാവിലെ 9.30 ന് കോളെജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫൊർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 ഉച്ചക്ക് 1 മണിക്ക് കോളെജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും നേരിട്ട് പങ്കെടുക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

5.പരിഭാഷകരെ ആവശ്യമുണ്ട്

ഭരണഘടനാ നിർമ്മാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നപ്രൊജക്റ്റിലേക്ക് നിശ്ചിത ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുളളവരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുളള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തിരഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മേയ് 31 നു വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471-2512499, 2512019.

6.ആയുർവദേ കോളെജിൽ ടെക്നീഷ്യൻ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെെജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ  ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളെജ് പ്രിൻസിപ്പലിന്‍റെ ഓഫീസിൽ ഹാജരാകണം.

logo
Metro Vaartha
www.metrovaartha.com