വെയില്‍സില്‍ ഡോക്റ്റര്‍മാര്‍ക്ക് അവസരം

ജിഎംസി രജിസ്ട്രേഷൻ, ഐഇഎൽടിഎസ്/ഒഇടി, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ്, 650 പൗണ്ട് ഗ്രാറ്റുവിറ്റി പേയ്‌മെന്‍റ്, വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം എന്നീ ആനുകൂല്യങ്ങളും
Doctor vacancies in UK Wales

വെയില്‍സില്‍ ഡോക്റ്റര്‍മാര്‍ക്ക് അവസരം

Updated on

യുണൈറ്റഡ് കിങ്ഡം (യുകെ) വെയില്‍സ് എന്‍എച്ച്എസിലേക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ഡോക്റ്റര്‍മാരുടെ റിക്രൂട്ട്മെന്‍റില്‍ ഇന്‍റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്‌വേ തസ്തികയില്‍ ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്, ഓൾഡ് ഏജ്), ഓങ്കോളജി വിഭാഗത്തില്‍ സ്ലോട്ടുകള്‍ ഒഴിവുണ്ട്.

ഇന്‍റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്‌വേ ഡോക്റ്റർ (96,990 – 107,155 പൗണ്ട്) തസ്തികയിലേയ്ക്ക് മെഡിക്കല്‍ പഠനത്തിനുശേഷം 12 വർഷത്തെ അനുഭവപരിചയവും ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് ആറു വർഷത്തെ പരിചയവും ഉളളവരാകണം. PLAB ആവശ്യമില്ല. ഉദ്യോഗാർഥികള്‍ വിശദമായ സിവി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് 2025 ജൂണ്‍ 30 നകം അപേക്ഷ നല്‍കണം.

ഇതിനായുളള അഭിമുഖം ജൂലൈ എട്ട് മുതല്‍ പത്ത് വരെ കൊച്ചിയില്‍ നടത്തും. മൂന്നു വര്‍ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്റ്റര്‍മാര്‍ക്ക് അവസരം. ശമ്പളത്തിനു പുറമേ മൂന്നു വര്‍ഷം വരെയുളള ജിഎംസി രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, ഐഇഎൽടിഎസ്/ഒഇടി, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെന്‍റ്, 650 പൗണ്ട് ഗ്രാറ്റുവിറ്റി പേയ്‌മെന്‍റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, യുകെയിൽ ഒരു മാസത്തെ താമസസൗകര്യം എന്നീ ആനുകൂല്യങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് 0471-2770536,539,540,566 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com