ജർമനിയിൽ നഴ്സുമാരുടെ സൗജന്യ നിയമനം

പുരുഷൻമാർക്കും അവസരമുണ്ട്.
Free placement of nurses in Germany
Free placement of nurses in Germany
Updated on

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്‍റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്സുമാരുടെ സൗജന്യ നിയമനം. ആകെ 200 ഒഴിവുകൾ. പുരുഷൻമാർക്കും അവസരമുണ്ട്. മേയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്‍റർവ്യൂ മേയ് രണ്ടാം വാരം.

യോഗ്യത: നഴ്സിങിൽ ബിരുദം/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, 2 വർഷ പരിചയം.

പ്രായം: 40ൽ താഴെ.

ശമ്പളം: 2400-4000 യൂറോ.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക്കിന്‍റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യ ജർമൻ ഭാഷാപരിശീലനം നൽകും. നിബന്ധനകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. ഇന്‍റർവ്യൂവിനു രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക: www.odepc.kerala.gov.in

logo
Metro Vaartha
www.metrovaartha.com