ഇന്ത്യക്കാർക്കായി പ്രതിവർഷം 90,000 വിസ അനുവദിക്കാൻ ജർമനി

ജർമനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Germany to increase number of visa for skilled workers in India
ഇന്ത്യക്കാർക്കായി പ്രതിവർഷം 90,000 വിസ അനുവദിക്കാൻ ജർമനി
Updated on

ന്യൂഡൽഹി: പ്രതിവർഷം ഇന്ത്യയിൽ നിന്നുമുള്ളവർക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് 90,000 ആയി ഉയർത്താൻ തീരുമാനിച്ച് ജർമനി. വിദഗ്ധ തൊഴിൽമേഖലയിൽ നിന്നുള്ളവരുടെ വിസയാണ് കുത്തനെ ഉ‍യർത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. ജർമനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനെട്ടാമത് ഏഷ്യ പസഫിക് കോൺ‌ഫറൻസ് ഓഫ് ജർമൻ ബിസിനസ് 2024ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസ വർധിപ്പിക്കാനുള്ള തീരുമാനം ജർമനിയുടെ വികസനത്തിൽ മുതൽക്കൂട്ടാകുമെന്നും മോദി പറഞ്ഞു. ഇന്ത്യ-ജർമനി സഹകരണം സംബന്ധിച്ച ഫോക്കസ് ഓൺ ഇന്ത്യ നയരേഖ ജർമൻ കാബിനറ്റ് ചർച്ച ചെയ്തതിനെയും മോദി സ്വാഗതം ചെയ്തു.

ജർമൻ ചാൻസലർ ഒലാഫ് ഷോൾ‌സ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com