പരിശീലനം നൽകാൻ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

12 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്നിന് ആരംഭിക്കും
പരിശീലനം നൽകാൻ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
Updated on

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് സ്ഥാപനങ്ങളെ ക്ഷണിക്കുന്നു. 12 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്നിന് ആരംഭിക്കും. ടൈപ്പ്റൈറ്റിങ്, ഷോർട്ട്ഹാൻഡ്, കംപ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽ നോളജ് വിഷയങ്ങളിലാണ് പരിശീലനം.

കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിൽ ഫീസ് നൽകും. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. കോഴ്സ് നടത്താൻ താത്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, ഗവ. അംഗീകൃതവും ആദായനികുതി സംബന്ധിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതും (TAN/PAN No.) മൂന്നു വർഷമോ അതിലധികമോ പ്രവൃത്തി പരിചയവും കേന്ദ്രസർക്കാരിന്‍റെ വെബ്പോർട്ടലായ National Career Service ൽ (www.ncs.gov.in) രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷയോടൊപ്പം മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡേറ്റയും മെയ് 22 വൈകിട്ട് അഞ്ചിന് മുമ്പ് ‘സബ്-റീജിയണൽ എംപ്ലോയ്മെന്‍റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്‍റർ ഫൊർ എസ്.സി/ എസ്.ടി, തൈക്കാട്, തിരുവനന്തപുരം – 695 014’ എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2332113/ 8304009409.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com