സൈ​ന്യ​ത്തി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​നിൽ നി​ര​വ​ധി ഒ​ഴി​വ്‌

ക​ര​സേ​നാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു ശാ​രീ​രി​ക​യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം
jobs
jobs

ക​ര​സേ​ന​യു​ടെ 63-ാമ​ത് ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ടെ​ക്നി​ക്ക​ൽ എ​ൻ​ട്രി) കോ​ഴ്സി​ലേ​ക്കും 34-ാമ​ത് ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (ടെ​ക്) വി​മ​ൻ കോ​ഴ്സി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

2024 ഒ​ക്റ്റോ​ബ​റി​ൽ തു​ട​ങ്ങു​ന്ന കോ​ഴ്സി​ൽ പു​രു​ഷ​ൻ​മാ​ർ​ക്ക് 350 ഒ​ഴി​വും സ്ത്രീ​ക​ൾ​ക്ക് 31 ഒ​ഴി​വു​മു​ണ്ട്. അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം. പ്ര​തി​രോ​ധ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ധ​വ​ക​ൾ​ക്ക് (ടെ​ക്-​നോ​ണ്‍ ടെ​ക്) 2 ഒ​ഴി​വു​ണ്ട്. ഫെ​ബ്രു​വ​രി 21 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​ജി​നി​യ​റിങ് ബി​രു​ദം. നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. എ​ൻ​ജി​നി​യ​റിങ് വി​ഭാ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ​ക്കു വെ​ബ്സൈ​റ്റ് കാ​ണു​ക. ക​ര​സേ​നാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു ശാ​രീ​രി​ക​യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.

പ്രാ​യം: 2024 ഒ‌‌​ക്റ്റോ​ബ​ർ ഒ​ന്നി​ന് 20-27. പ​രി​ശീ​ല​നം: ചെ​ന്നൈ​യി​ലെ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ൽ 49 ആ​ഴ്ച പ​രി​ശീ​ല​നം. ഇ​തു വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പി​ജി ഡി​പ്ലോ​മ ഇ​ൻ ഡി​ഫ​ൻ​സ് മാനെ​ജ്മെ​ന്‍റ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് സ്റ്റ​ഡീ​സ് (മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി) യോ​ഗ്യ​ത ല​ഭി​ക്കും. ലെ​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ലാ​യി​രി​ക്കും നി​യ​മ​നം.

തെ​ര​ഞ്ഞെ​ടു​പ്പ് എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. ഗ്രൂ​പ്പ് ടെ​സ്റ്റ്, സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്റ്റ് എ​ന്നീ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യു​ള്ള ഇ​ന്‍റ​ർ​വ്യൂ ബം​ഗ​ളു​രു ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ടെ​ക്നി​ക്ക​ൽ എ​ൻ​ട്രി​യി​ൽ ഏ​തെ​ങ്കി​ലും എ​ൻ​ജി​നി​യ​റിങ് വി​ഭാ​ഗ​ത്തി​ൽ ബി​ഇ/​ബി​ടെ​ക്കും നോ​ണ്‍ ടെ​ക് എ​ൻ​ട്രി​യി​ൽ, ഏ​തെ​ങ്കി​ലും ബി​രു​ദ​വു​മാ​ണു യോ​ഗ്യ​ത. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

www.joinindianarmy.nic.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com