

പ്രീ സ്കൂൾ ടീച്ചർ ടീച്ചറാകാം; കെൽട്രോണിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്‍റെ കോട്ടയം, നാഗമ്പടം നോളജ് സെന്‍ററിൽ വിവിധ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (+2, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് (എസ്.എസ്.എൽ.സി, ഒരു വർഷം) ഈ കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോട്ടയം, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മുനിസിപ്പൽ കോംപ്ലെക്‌സിൽ ഫസ്റ്റ് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളജ് സെന്‍ററിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
ഫോൺ: 9072592412, 9072592416