
നഴ്സ് ഒഴിവ്
file picture
തിരുവനന്തപുരം: യുകെയിലെ വെയിൽസ് എൻഎച്ച്എസിൽ രജിസ്ട്രേഡ് മെന്‍റൽ ഹെൽത്ത് നഴ്സസ് (RMNs) തസ്തികയിലേക്ക് ഉള്ള ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ബിഎസ് സി നഴ്സിങ്, ജിഎൻഎം വിദ്യാഭ്യാസയോഗ്യതയും ഐഇൽടിഎസ്/ഒഇടി യുകെ സ്കോറും മെന്‍റൽ ഹെൽത്ത് വിഭാഗത്തിൽ സിബിറ്റിയും പൂർത്തിയാക്കിയവരായിരിക്കണം അപേക്ഷകർ. മാനസികാരോഗ്യ മേഖലയിൽ നിലവിൽ ജോലി ചെയ്യുന്നവരും അപേക്ഷ നൽകുന്ന സമയത്തിനു മുൻപ് മാനസികാരോഗ്യ മേഖലയിൽ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം. എല്ലാ രേഖകൾക്കും 2016 മാർച്ച് അവസാനം വരെ സാധുതയുണ്ടാകണം.
uknhs.norka@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ബയോഡേറ്റ,ഐഇൽടിഎസ്/ഒഇടി സ്കോർ കാർഡ്, യോഗ്യ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ് പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 2025 ഒക്റ്റോബർ 22 നകം അപേക്ഷ നൽകേണ്ടതാണ്. റിക്രൂട്ട്മെന്‍റ് പ്രക്രിയ പൂർണമായും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർ ഒബ്ജക്റ്റീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) വിജയകരമായി പൂർത്തിയാക്കിയാൽ ബാന്‍ഡ് 5 വിഭാഗത്തിൽ പ്രതിവർഷം 31,515 ബ്രിട്ടീഷ് പൗണ്ട് (₹37.76 lakh)ലഭിക്കും. ഇനി OSCE വിജയിക്കുന്നതിനു മുൻപാണെങ്കിൽ 27,898 (₹33.38 lakh)ബ്രിട്ടീഷ് പൗണ്ടാണ് ലഭിക്കുക.
ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B549/KER/COM/1000+/05/8760/2011) മുഖേനയുള്ള യുകെ വെയിൽസ് റിക്രൂട്ട്മെന്‍റ് ഉദ്യോഗാർഥികൾക്ക് പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത് റിക്രൂട്ട്മെന്‍റ് വിഭാഗത്തിലെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറുകളായ 1800 4253939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസ്) വഴി ബന്ധപ്പെടാവുന്നതാണ്.