

യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലെ മാനസികാരോഗ്യ വിഭാഗത്തിൽ ഡോക്റ്റർമാരെ തെരഞ്ഞെടുക്കുന്നതിന് നോർക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അഭിമുഖം ജനുവരി 22ന് കൊച്ചിയിൽ നടക്കും.
സൈക്യാട്രി സ്പെഷാലിറ്റി വിഭാഗത്തിലാണ് (സൈക്യാട്രിസ്റ്റ്) ഡോക്റ്റർമാർക്ക് അവസരം. സ്പെഷാലിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനുശേഷം നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ രണ്ടുവർഷക്കാലം അധ്യാപന പരിചയമുള്ളവർക്ക് മുൻഗണന.
അഭിമുഖസമയത്ത് ഒഇടി/ഐഇഎൽടിഎസ് സ്കോർ നിർബന്ധമില്ല. നിയമനം ലഭിച്ചാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പ്രസ്തുത ഭാഷായോഗ്യത നേടേണ്ടതാണ്.
uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ, ഒഇടി/ഐഇഎൽടിഎസ് സ്കോർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 18004253939 (ഇന്ത്യ) +91 8802012345 (വിദേശം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.