യു.എ.ഇ യിൽ സെക്യൂരിറ്റി ഗാർഡ്

സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന
യു.എ.ഇ യിൽ സെക്യൂരിറ്റി ഗാർഡ്
Updated on

ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5’5’’ ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമമാർഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം.

സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.

logo
Metro Vaartha
www.metrovaartha.com