തൊഴിൽ വാർത്തകൾ (18-08-2023)

ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Symbolic Image
Symbolic Image

ഐ.എൽ.ഡി.എമ്മിൽ പ്രൊജക്റ്റ് അസോസിയേറ്റ്

റവന്യൂ വകുപ്പിന്‍റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനെജ്മെന്‍റിന്‍റെ (ഐ.എൽ.ഡി.എം) ഭാഗമായ റിവർ മാനെജ്മെന്‍റ് സെന്‍ററിൽ പ്ലാൻ ഫണ്ട് ഇനത്തിൽ റിവർ മാനെജ്മെന്‍റുമായി ബന്ധപ്പെട്ട ഐഇസി പ്രവർത്തനങ്ങൾക്കും, യങ് പ്രൊഫഷണൽ പ്രോഗ്രാമിന്‍റെ ഭാഗമായി ഹാൻഡ് ബുക്ക് തയാറാക്കുന്നതിനും എൻവയോൺമെന്‍റൽ സയൻസിൽ പ്രൊജക്റ്റ് അസോസിയേറ്റിനെ നിയമിക്കുന്നു. ഒരു വർഷത്തേക്ക് പ്രതിമാസം 22000 രൂപ ഫെലോഷിപ്പോടെയാണ് അവസരം. എൻവയോൺമെന്‍റൽ സയൻസിൽ ബിരുദാനന്തര കോഴ്‌സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഗൂഗിൽ ഫോം ലിങ്ക്: htttps://forms.gle/59yF7SZhE1myujnEA. ഓഗസ്റ്റ് 26 നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en, ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471-2365559.

വാക്ക് ഇൻ ഇന്‍റർവ്യൂ

കേരള സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലശേരി തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്‍റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്‍റർവ്യൂ നടത്തുന്നു. 40 വയസിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. 167 സെന്‍റിമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്‍റിമീറ്റർ (എക്സ്പാൻഷൻ 5 സെന്‍റിമീറ്റർ) എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ ഓഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2354073.

റേഡിയോഗ്രാഫര്‍ കരാർ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫര്‍ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത – ബി.എസ്.സി, എം.ആര്‍ .ടി, ഡി.ആര്‍ .ടി വിത്ത്‌ എലോറ രജിസ്ട്രേഷൻ എ.ഇ.ആർ.ബി. പ്രതിഫലം പ്രതിദിനം 750 രൂപ. താല്‍പര്യമുളള ഉദ്യോഗാർഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് എച്ച് ഡി എസ് ഓഫീസില്‍ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ: 0495-2355900.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വനിതാവികസനവുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി, ജൻഡർ റിസോർസ് സെന്‍റർ തുടങ്ങിയവയുടെ ഏകോപനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾ സെപ്റ്റംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്‍റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു.

എസ്എസ് സി സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി റിക്രൂട്ട്മെന്‍റ് 2023 - 1207 ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി റിക്രൂട്ട്മെന്‍റ് 2023 പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺ ലൈൻ അപേക്ഷകൾ 23-08-2023 23:00 PM വരെ സ്വീകരിക്കും. ഓൺലൈനായി ഫീസടയ്ക്കേണ്ട അവസാന തിയതിയും 23-08-2023 23:00 PM തന്നെയാണ്.

വിശദ വിവരങ്ങൾ ചുവടെ:

പ്രായപരിധി: ഗ്രേഡ് സി സ്റ്റെനോഗ്രാഫർക്ക് 18- 30.

ഗ്രേഡ് ഡി സ്റ്റെനോഗ്രാഫർക്ക് 18-27.

പ്രായത്തിൽ ഇളവുകൾ നിയമാനുസൃതം.

യോഗ്യത: അപേക്ഷകർ പ്ലസ് ടു /തത്തുല്യം പാസായവരായിരിക്കണം.

അപേക്ഷാ ഫീസ്: 100 രൂപ. എസ് സി,എസ് ടി,പിഡബ്ല്യുഡി, വനിതാ അപേക്ഷകർക്ക് ഫീസില്ല.

പേയ്മെന്‍റ് മോഡ്: Debit/ Credit Card/ BHIM UPI Net Banking/ by using Visa, Mastercard, Maestro/ SBI Challan ഇതിലേതുമാകാം.കേരള -കർണാടക-ലക്ഷദ്വീപ് റീജിയണിലേക്ക് (KKR)അപേക്ഷിക്കുന്നവർ www.ssckkr.kar.nic.in വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

KKR റീജിയണിലെ പരീക്ഷാ കേന്ദ്രങ്ങൾ:

Belagavi (9002), Bengaluru (9001),

Hubballi (9011), Kalaburagi (Gulbarga)

(9005), Mangaluru (9008), Mysuru (9009),

Shivamogga (9010), Udupi (9012),

Ernakulam (9213), Kannur (9202), Kollam

(9210), Kottayam (9205), Kozhikode

(9206), Thiruvananthapuram (9211),

Thrissur (9212).

Karnataka,

Kerala Region

(KKR)/

Karnataka, Kerala

and Lakshadweep.

വിലാസം:

Regional Director (KKR),

Staff Selection

Commission,

1st Floor, “E” Wing,

Kendriya Sadan,

Koramangala, Bengaluru,

Karnataka-560034

(www.ssckkr.kar.nic.in)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com