ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് പോ​ഡി​യ​ത്തി​ലേ​ക്ക്

ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ബ്രി​ക്സ് കാ​യി​ക യോ​ഗ​ത്തി​ൽ ബ്രി​ക്സ് അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി​മാ​രും മു​തി​ർ​ന്ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു
brics countries, sports

ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് പോ​ഡി​യ​ത്തി​ലേ​ക്ക്

Updated on

കാ​യി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണം പ​ര​സ്പ​ര ബ​ഹു​മാ​നം, സം​വാ​ദം, ഉ​ൾ​ക്കൊ​ള്ള​ൽ എ​ന്നി​വ​യി​ലൂ​ടെ ശ​ക്ത​മാ​ക്കാ​നു​ള്ള അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത വീ​ണ്ടും ഉ​റ​പ്പി​ച്ചു​കൊ​ണ്ടാ​ണ് വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ഇ​ത്ത​വ​ണ​ത്തെ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളി​ലെ കാ​യി​ക മ​ന്ത്രി​മാ​രു​ടെ ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന​ത്തി​ൽ "ബ്രി​ക്സ് സം​യു​ക്ത കാ​യി​ക പ്ര​ഖ്യാ​പ​നം' ഏ​ക​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ച​ത്. ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന 2026ലെ ​ബ്രി​ക്സ് കാ​യി​ക യോ​ഗ​ത്തി​ൽ ബ്രി​ക്സ് അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി​മാ​രും മു​തി​ർ​ന്ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള മു​ൻ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ചും കാ​യി​ക വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പൊ​തു കാ​ഴ്ച​പ്പാ​ടു​ക​ളെ യ​ഥാ​ർ​ഥ കാ​യി​ക സ​ഹ​ക​ര​ണ​മാ​ക്കി മാ​റ്റു​ന്ന ഒ​രു "ബ്രി​ക്സ് കാ​യി​ക സ​ഹ​ക​ര​ണ വേ​ദി " കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് ന​മ്മു​ടെ കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ- കാ​യി​ക മ​ന്ത്രി ഡോ. ​മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത​ത്. അ​ടു​ത്ത​മാ​സം 12, 13 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ലാ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി. അ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഈ ​യോ​ഗം ചേ​ർ​ന്ന​ത്.

പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും ഉ​പ​രി വ​ള​രു​ക, അ​ത്‌​ല​റ്റ്- കോ​ച്ച് കൈ​മാ​റ്റം, സം​യു​ക്ത മ​ത്സ​ര​ങ്ങ​ൾ, സ്പോ​ർ​ട്സ് സ​യ​ൻ​സ് വി​ജ്ഞാ​ന വി​നി​മ​യം തു​ട​ങ്ങി കാ​യി​ക സ​ഹ​ക​ര​ണ​ത്തി​ന് ന​ല്ല വേ​ദി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​യി​ക പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്. രാ​ഷ്‌​ട്ര നി​ർ​മാ​ണ​ത്തി​ൽ കാ​യി​ക​രം​ഗ​ത്തി​നു വ​ലി​യ പ​ങ്കു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ കാ​യി​ക ആ​വാ​സ വ്യ​വ​സ്ഥ​യെ മാ​റ്റി​യെ​ഴു​തു​ക​യാ​ണ്. ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് പോ​ഡി​യ​ത്തി​ലേ​ക്ക് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. കാ​യി​ക സാ​മ​ഗ്രി​ക​ളു​ടെ നി​ർ​മാ​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ ശ്ര​മി​ക്കു​ക​യാ​ണ്. സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ നി​ർ​മാ​ണ ക്ല​സ്റ്റ​റു​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് ഉ​ട​ൻ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ​ദ്ധ​തി നി​ക്ഷേ​പം സു​ഗ​മ​മാ​ക്കും, ആ​ഗോ​ള വി​പ​ണി​ക​ൾ​ക്കാ​യി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കും എ​ന്നാ​ണു പ്ര​തീ​ക്ഷ. ആ​ഗോ​ള നി​ർ​മാ​താ​ക്ക​ളെ​യും സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും "ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ക, ഇ​ന്ത്യ​യി​ൽ ക​ളി​ക്കു​ക, ഇ​ന്ത്യ​യ്ക്കൊ​പ്പം വ​ള​രു​ക' എ​ന്ന മുു​ദ്രാ​വാ​ക്യ​വു​മാ​യി രാ​ജ്യം ക്ഷ​ണി​ക്കു​ക​യാ​ണ്. പാ​രാ- സ്പോ​ർ​ട്സ് പ്രോ​ത്സാ​ഹ​ന സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും കാ​യി​ക​രം​ഗ​ത്ത് സ്ത്രീ​ക​ളു​ടെ വ​ർ​ധി​ച്ച പ​ങ്കാ​ളി​ത്ത​ത്തി​നാ​യു​ള്ള പു​തി​യ പാ​ത​ക​ളി​ലൂ​ടെ​യും കാ​യി​ക രം​ഗ​ത്തെ കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു രാ​ജ്യം ന​ട​ത്തു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ, കാ​യി​ക​രം​ഗ​ത്തെ സ​ഹ​ക​ര​ണം ആ​ഴ​ത്തി​ലാ​ക്കാ​ൻ മൂ​ന്ന് മു​ൻ​ഗ​ണ​നാ സം​രം​ഭ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്:

കാ​യി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ ബ്രി​ക്സ് വ​ർ​ക്കി​ങ് ഗ്രൂ​പ്പ്: കാ​യി​ക ശാ​സ്ത്രം, അ​ത്‌​ല​റ്റു​ക​ളു​ടെ പ്ര​ക​ട​നം, ഭ​ര​ണം, നി​ർ​മി​ത ബു​ദ്ധി, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം, നൂ​ത​നാ​ശ​യം എ​ന്നി​വ​യി​ലെ ബ്രി​ക്സ് സ​ഹ​ക​ര​ണം ഈ ​വ​ർ​ക്കി​ങ് ഗ്രൂ​പ്പ് ശ​ക്തി​പ്പെ​ടു​ത്തും; പ്ര​ധാ​ന കാ​യി​ക മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രെ ഇ​ന്ത്യ ഇ​തി​നാ​യി സം​ഭാ​വ​ന ചെ​യ്യും.

കാ​യി​ക ഉ​പ​ക​ര​ണ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ബ്രി​ക്സ് കോ​ൺ​ക്ലേ​വ്: ഒ​രു "ബ്രി​ക്സ് സ്പോ​ർ​ട്സ് മാ​നു​ഫാ​ക്ച​റി​ങ് കോ​ൺ​ക്ലേ​വ്' ന​ട​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശ​ത്തി​ന് വ്യാ​പ​ക​മാ​യ പി​ന്തു​ണ ല​ഭി​ച്ചു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന പ​തി​പ്പ് രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ ന​വം​ബ​റി​ൽ ന​ട​ക്കും. നി​ർ​മാ​താ​ക്ക​ൾ, ക​യ​റ്റു​മ​തി​ക്കാ​ർ, നി​ക്ഷേ​പ​ക​ർ, സാ​ങ്കേ​തി​ക ദാ​താ​ക്ക​ൾ, എ​സ്എം​ഇ​ക​ൾ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രും. മി​ക​ച്ച രീ​തി​ക​ളു​ടെ കൈ​മാ​റ്റം, സാ​ങ്കേ​തി​ക​വി​ദ്യ​യും നൂ​ത​നാ​ശ​യ​വും, ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ വ്യാ​പാ​രം, സു​സ്ഥി​ര​മാ​യ വി​ത​ര​ണ ശൃം​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ ഈ ​കോ​ൺ​ക്ലേ​വ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ബ്രി​ക്സ് പ​ര​മ്പ​രാ​ഗ​ത, ത​ദ്ദേ​ശീ​യ കാ​യി​ക പ്ര​ക​ട​ന മ​ത്സ​ര​ങ്ങ​ൾ: ഒ​ക്റ്റോ​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഈ ​മ​ത്സ​ര​ങ്ങ​ൾ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന പ​ര​മ്പ​രാ​ഗ​ത, ത​ദ്ദേ​ശീ​യ കാ​യി​ക പാ​ര​മ്പ​ര്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വേ​ദി​യൊ​രു​ക്കും. മ​ത്സ​ര​മ​ല്ലാ​തെ സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​മു​ള്ള ഒ​രു സം​രം​ഭ​മാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള ഈ ​കാ​യി​ക മേ​ള സാം​സ്കാ​രി​ക കൈ​മാ​റ്റം, ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം, പ​ര​സ്പ​ര ധാ​ര​ണ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ള​മു​ള്ള അ​ത്‌​ല​റ്റു​ക​ളു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും സ്വ​മേ​ധ​യാ ഉ​ള്ള പ​ങ്കാ​ളി​ത്തം സു​ഗ​മ​മാ​ക്കാ​നും ഈ ​മ​ത്സ​ര​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ഓ​രോ കാ​യി​ക ഇ​ന​വു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന സാം​സ്കാ​രി​ക പ്രാ​ധാ​ന്യം, ആ​ചാ​ര​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത അ​റി​വ് എ​ന്നി​വ പ്ര​ക​ടി​പ്പി​ച്ച് പൊ​തു സാം​സ്കാ​രി​ക സം​വേ​ദ​ന രീ​തി​ക​ളും പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കു​ന്ന ച​ട്ട​ക്കൂ​ടു​ക​ളും പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

സൗ​ഹൃ​ദ സൈ​ക്ലി​ങ് പ​രി​പാ​ടി: ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്ത് സം​ഘ​ടി​പ്പി​ച്ച "ഫി​റ്റ് ഇ​ന്ത്യ സ​ൺ​ഡേ​സ് ഓ​ൺ സൈ​ക്കി​ൾ' 87ാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന "ബ്രി​ക്സ് സൗ​ഹൃ​ദ സൈ​ക്ലി​ങ് പ​രി​പാ​ടി'​യി​ൽ മ​ന്ത്രി​മാ​രും പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. ഡോ. ​മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, യു​വ​ജ​ന​കാ​ര്യ- കാ​യി​ക സ​ഹ​മ​ന്ത്രി ര​ക്ഷാ ഖ​ഡ്സെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ ​ച​ട​ങ്ങി​ൽ ഈ​ജി​പ്ത്, എ​ത്യോ​പ്യ, ഇ​ന്തോ​നേ​ഷ്യ, യു​എ​ഇ, ഇ​റാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു. കാ​യി​ക രം​ഗ​ത്തി​ലൂ​ടെ ഫി​റ്റ്ന​സ്, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി, ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത അ​വി​ടെ പ്ര​തി​ഫ​ലി​ച്ചു.

ഇ​ന്ത്യ​യു​ടെ ബ്രി​ക്സ് അ​ധ്യ​ക്ഷ​ത​യി​ൽ കൈ​വ​രി​ച്ച പു​രോ​ഗ​തി​യെ സ്വാ​ഗ​തം ചെ​യ്ത പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ, യു​വ​ജ​ന വി​ക​സ​നം, ഉ​ൾ​ക്കൊ​ള്ള​ൽ, സാം​സ്കാ​രി​ക വി​നി​മ​യം, അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണം എ​ന്നി​വ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ കാ​യി​ക​രം​ഗ​ത്തി​ന്‍റെ പ​ങ്ക് എ​ടു​ത്തു​പ​റ​ഞ്ഞു. ബ്രി​ക്സ് ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ കാ​യി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ന്ന​ദ്ധ​രാ​ണെ​ന്ന് എ​ല്ലാ അം​ഗ രാ​ജ്യ​ങ്ങ​ളും ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. "പ്ര​തി​രോ​ധ ശേ​ഷി, നൂ​ത​ന ആ​ശ​യം, സ​ഹ​ക​ര​ണം, സു​സ്ഥി​ര​ത എ​ന്നി​വ​യ്ക്കാ​യി നി​ർ​മി​ക്കു​ക' എ​ന്ന പ്ര​മേ​യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ബ്രി​ക്സ് കാ​യി​ക യോ​ഗ​ത്തി​ന്‍റെ ഫ​ല​പ്രാ​പ്തി അ​വി​ട​ത്തെ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

logo
Metro Vaartha
www.metrovaartha.com