

ഭാവിയുടെ ദിശ സൂചിപ്പിച്ച് സതീശന്‍റെ ബജറ്റ്
പുതിയ കാലഘട്ടത്തിലെ പുതുയുഗ കേരളത്തിന് ഉതകുന്നത് എന്ന നിലയിലാണു ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ താൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന അഞ്ചു വർഷക്കാലം കൊണ്ട് യുഡിഎഫ് സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളുടെ ദിശ നിർണയിക്കുന്ന ബജറ്റ് എന്നും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.
മിഷൻ സമുദ്ര, ഏവിയേഷൻ ഹബ്ബ്, ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള പദ്ധതി, ഗ്ലോബൽ വാച്ച് ടവർ, കേരള നോളെജ് വാലി, ഇൻവെസ്റ്റ് കേരള സെൽ, രണ്ടാം ഭൂപരിഷ്കരണം, സിൽവർ ഇക്കോണമി, വൺ കേരള കരുതൽ മിഷൻ തുടങ്ങി നിരവധി പദ്ധതികളാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വരും വർഷങ്ങളിലെ തുടർ പ്രവർത്തനങ്ങളുടെ ഫലമായി ലക്ഷ്യം നേടേണ്ടവയാണ് ഈ പദ്ധതികൾ. ആരോഗ്യ ഇൻഷ്വറൻസ്, കിഫ്ബി പരിഷ്കരണം എന്നിവയും ശ്രദ്ധേയമാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ശ്രദ്ധ നൽകുന്ന ബജറ്റ് സർക്കാർ നേരിടുന്ന ശക്തമായ സാമ്പത്തിക പ്രതിസന്ധിയും തിരിച്ചറിയുന്നുണ്ട്. മുൻ സർക്കാർ 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവ് ഉണ്ടാവുന്നു എന്നു ബജറ്റ് വ്യക്തമാക്കുകയാണ്. ഇതിനൊപ്പം സർക്കാരിനു മേലുള്ള കനത്ത ബാധ്യതകളെക്കുറിച്ചും പറയുന്നുണ്ട്.
ഈ പശ്ചാത്തലത്തിലും ജനങ്ങൾക്കു മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളാണു ബജറ്റിൽ ലക്ഷ്യമിട്ടത്. വരുമാനം പ്രതീക്ഷിച്ചതിലും കുറയുന്നതും ചെലവിലുണ്ടാകുന്ന വർധനയും ഏതു ധനമന്ത്രിക്കും മുന്നിലുള്ള വെല്ലുവിളിയാണ്. ഇതിനെ സർക്കാർ എങ്ങനെ അതിജീവിക്കുന്നുവെന്നു വരും നാളുകളിലാണു വ്യക്തമാവുക.
മിഷൻ സമുദ്ര തന്നെയാണ് ഈ ബജറ്റിന്‍റെ ഹൈലൈറ്റ്. കേരളത്തെ തുറമുഖ നഗരമായി വിഭാവനം ചെയ്യുന്ന പദ്ധതി വികസന കാഴ്ചപ്പാടിലെ ശ്രദ്ധേയമായ മാറ്റമാണ്. അഞ്ചു വർഷത്തിനകം കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ മുൻനിരയിലെത്തിക്കുക എന്ന ദൗത്യമാണു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 600 കിലോമീറ്റർ വരുന്ന തീരദേശമാണു നമുക്കുള്ളത്. വിഴിഞ്ഞത്തും കൊച്ചിയിലും അന്താരാഷ്ട്ര തുറമുഖങ്ങളുണ്ട്. ഇവയും മറ്റു തുറമുഖങ്ങളും ജലപാതകളും എല്ലാം കൂട്ടിയോജിപ്പിച്ച് തീരദേശ വികസനത്തിലൂടെ കേരള വികസനം സാധ്യമാക്കുക എന്നത് അസാധ്യമല്ല. മാരിടൈം സാമ്പത്തിക വ്യവസ്ഥയായി കേരളം മാറുന്നതു നയപരിപാടികൾ പ്രാവർത്തികമാക്കുന്നതിലെ മികവിലൂടെയാണു യാഥാർഥ്യമാവുക. ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ് മേഖലകളിൽ തുറമുഖ കേന്ദ്രീകൃതമായി വലിയ വികസന പദ്ധതികൾക്കു സാധ്യതയുണ്ട്. റോഡും റെയ്‌ലും സമുദ്രപാതകളും ഉൾനാടൻ ജലപാതകളും എല്ലാം സംയോജിപ്പിച്ചുള്ള വികസന പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തത്തിനും വലിയ പ്രാധാന്യമുണ്ടാവും. തുറമുഖങ്ങളുമായി ചേർന്നു നിൽക്കുന്ന വ്യവസായങ്ങൾ, മാരിടൈം ടൂറിസം എന്നിവയിലെല്ലാം സ്വകാര്യ മുതൽമുടക്ക് ആവശ്യമാണ്. വിഴിഞ്ഞത്ത് മദർഷിപ്പ് നിർമാണം, അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകൾ പരമാവധി ഉപയോഗിക്കാനാവും. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ഏവിയേഷൻ ഹബ്ബ് എന്ന ആശയവും സുപ്രധാനമാണ്. തൃശൂരിനെയും കൊച്ചിയെയും ബന്ധിപ്പിച്ച് ആഭരണ നിർമാണ ഇടനാഴി, സ്വർണ വിനിമയ കേന്ദ്രം, ആഭരണ നിർമാണ പാർക്ക്, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് തുടങ്ങിയ ആശയങ്ങൾ ഏറ്റവും നല്ല രീതിയിൽ നടപ്പാക്കാൻ കഴിയേണ്ടതാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനം ഇത്തവണയെങ്കിലും യാഥാർഥ്യമാവുമോയെന്നു കണ്ടുതന്നെ അറിയാം.
പതിനായിരത്തോളം ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീം വ്യവസായ രംഗത്ത് ഉണർവിനു കാരണമാവും. ചെറുകിട സംരംഭകർക്ക് റിവോള്‍വിങ് ഫണ്ട്, വിദഗ്ധ മാർഗനിർദേശം എന്നിവ നല്‍കുന്നതിനായി സംവിധാനമുണ്ടാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഏകജാലക സംവിധാനമായി ഇന്‍വെസ്റ്റ് കേരളം സെല്‍ രൂപീകരിക്കുമെന്നും ബജറ്റ് വ്യക്തമാക്കുകയാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള കേരള നോളെജ് വാലി പദ്ധതി പഠനത്തിനായി വിദ്യാർഥികൾ വൻതോതിൽ കേരളം വിടുന്ന പ്രവണതക്ക് അന്ത്യം കുറിക്കേണ്ടതുണ്ട്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ മാത്രമാണു ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. റബറിന്‍റെ താങ്ങുവില 250 രൂപയായി ഉയർത്തിയത് കർഷകർക്ക് ആശ്വാസമാണ്.
മിഷൻ സമുദ്ര തന്നെയാണ് ഈ ബജറ്റിന്‍റെ ഹൈലൈറ്റ്. കേരളത്തെ തുറമുഖ നഗരമായി വിഭാവനം ചെയ്യുന്ന പദ്ധതി വികസന കാഴ്ചപ്പാടിലെ ശ്രദ്ധേയമായ മാറ്റമാണ്. അഞ്ചു വർഷത്തിനകം കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ മുൻനിരയിലെത്തിക്കുക എന്ന ദൗത്യമാണു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 600 കിലോമീറ്റർ വരുന്ന തീരദേശമാണു നമുക്കുള്ളത്.
വിഴിഞ്ഞത്തും കൊച്ചിയിലും അന്താരാഷ്ട്ര തുറമുഖങ്ങളുണ്ട്. ഇവയും മറ്റു തുറമുഖങ്ങളും ജലപാതകളും എല്ലാം കൂട്ടിയോജിപ്പിച്ച് തീരദേശ വികസനത്തിലൂടെ കേരള വികസനം സാധ്യമാക്കുക എന്നത് അസാധ്യമല്ല. മാരിടൈം സാമ്പത്തിക വ്യവസ്ഥയായി കേരളം മാറുന്നതു നയപരിപാടികൾ പ്രാവർത്തികമാക്കുന്നതിലെ മികവിലൂടെയാണു യാഥാർഥ്യമാവുക. ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ് മേഖലകളിൽ തുറമുഖ കേന്ദ്രീകൃതമായി വലിയ വികസന പദ്ധതികൾക്കു സാധ്യതയുണ്ട്.
റോഡും റെയ്‌ലും സമുദ്രപാതകളും ഉൾനാടൻ ജലപാതകളും എല്ലാം സംയോജിപ്പിച്ചുള്ള വികസന പദ്ധതിയിൽ സ്വകാര്യ പങ്കാളിത്തത്തിനും വലിയ പ്രാധാന്യമുണ്ടാവും. തുറമുഖങ്ങളുമായി ചേർന്നു നിൽക്കുന്ന വ്യവസായങ്ങൾ, മാരിടൈം ടൂറിസം എന്നിവയിലെല്ലാം സ്വകാര്യ മുതൽമുടക്ക് ആവശ്യമാണ്. വിഴിഞ്ഞത്ത് മദർഷിപ്പ് നിർമാണം, അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ദക്ഷിണ കേരള സാമ്പത്തിക ഇടനാഴിക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകൾ പരമാവധി ഉപയോഗിക്കാനാവും. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ഏവിയേഷൻ ഹബ്ബ് എന്ന ആശയവും സുപ്രധാനമാണ്. തൃശൂരിനെയും കൊച്ചിയെയും ബന്ധിപ്പിച്ച് ആഭരണ നിർമാണ ഇടനാഴി, സ്വർണ വിനിമയ കേന്ദ്രം, ആഭരണ നിർമാണ പാർക്ക്, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് തുടങ്ങിയ ആശയങ്ങൾ ഏറ്റവും നല്ല രീതിയിൽ നടപ്പാക്കാൻ കഴിയേണ്ടതാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനം ഇത്തവണയെങ്കിലും യാഥാർഥ്യമാവുമോയെന്നു കണ്ടുതന്നെ അറിയാം.
പതിനായിരത്തോളം ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീം വ്യവസായ രംഗത്ത് ഉണർവിനു കാരണമാവും. ചെറുകിട സംരംഭകർക്ക് റിവോള്‍വിങ് ഫണ്ട്, വിദഗ്ധ മാർഗനിർദേശം എന്നിവ നല്‍കുന്നതിനായി സംവിധാനമുണ്ടാക്കുമെന്നും സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഏകജാലക സംവിധാനമായി ഇന്‍വെസ്റ്റ് കേരളം സെല്‍ രൂപീകരിക്കുമെന്നും ബജറ്റ് വ്യക്തമാക്കുകയാണ്.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള കേരള നോളെജ് വാലി പദ്ധതി പഠനത്തിനായി വിദ്യാർഥികൾ വൻതോതിൽ കേരളം വിടുന്ന പ്രവണതക്ക് അന്ത്യം കുറിക്കേണ്ടതുണ്ട്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ മാത്രമാണു ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. റബറിന്‍റെ താങ്ങുവില 250 രൂപയായി ഉയർത്തിയത് കർഷകർക്ക് ആശ്വാസമാണ്.