പത്ത്, പ്ലസ് ടു തുല്യതാ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

2023 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം
പത്ത്, പ്ലസ് ടു തുല്യതാ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കോട്ടയം : 2023 – 24 വർഷത്തെ പത്താം ക്ലാസ് തുല്യതാ കോഴ്‌സിലേയ്ക്കും ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. എഴാം ക്ലാസ് ജയിച്ച് ,17 വയസ് പൂർത്തിയായ ഏതൊരാൾക്കും പത്താം ക്ലാസ് തുല്യതാ കോഴ്‌സിൽ ചേരാം . 1950/- രൂപയാണ് ഫീസ്. പട്ടികജാതി/ പട്ടികവർഗവിഭാഗങ്ങൾക്ക് 100/- രൂപ അടച്ചാൽ മതി.പത്താം ക്ലാസ് വിജയിച്ച്, 22 വയസ് പൂർത്തിയായ ആർക്കും ഹയർ സെക്കൻഡറി ഒന്നാം വർഷ കോഴ്‌സിന് അപേക്ഷിക്കാം.

2600/- രൂപയാണ് ഫീസ്. പട്ടികജാതി/ പട്ടികവർഗവിഭാഗത്തിലെ പഠിതാക്കൾ 300/- രൂപ അടച്ചാൽ മതി. ഭിന്നശേഷി വിഭാഗം പഠിതാക്കൾക്ക് ഫീസ് ഇളവ് ഉണ്ട് . 2023 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 16 മുതൽ 31 വരെ 50 രൂപാ ഫൈനോടെയും , ഏപ്രിൽ 1 മുതൽ 29 വരെ 200 രൂപ സൂപ്പർ ഫൈനോടെയും ഓൺലൈനായി അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിലാണ് പഠന ക്ലാസുകൾ ക്രമീകരിക്കുന്നത്. പാഠപുസ്തകങ്ങൾ സാക്ഷരതാ മിഷൻ നൽകും. പരീക്ഷ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരീക്ഷാഭവന്‍റെ ചുമതലയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com