പുതിയ അധ്യാപകതസ്‍തികകൾക്ക് ശുപാർശയുമായി വിദ്യാഭ്യാസവകുപ്പ്

പുതിയ അധ്യാപകതസ്‍തികകൾക്ക് ശുപാർശയുമായി വിദ്യാഭ്യാസവകുപ്പ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ 2313പൊതു വിദ്യാലയങ്ങളിൽ 5906 അധിക അധ്യാപക തസ്തികകൾ അംഗീകരിക്കാൻ ശുപാർശയുമായി വിദ്യാഭ്യാസ വകുപ്പ് . ധനവകുപ്പിന് ഈ ശുപാർശ കൈമാറി. വിദ്യാർഥികളുടെ എണ്ണം കൂടിയതിന് അനുസരിച്ചാണ് പുതിയ തസ്തിക നിർണ്ണയം.99 അനധ്യാപക തസ്തിക നിർണ്ണായത്തിനും ശുപാർശ ഉണ്ട്.

കൊവിഡ് കാരണം 2019 മുതൽ തസ്തിക നിർണ്ണയം നടന്നിരുന്നില്ല. ഏറ്റവും അധികം പുതിയ തസ്തിക വരുന്നത് മലപ്പുറം ജില്ലയിൽ ആണ്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകളാണുള്ളത്. അധ്യാപക സംഘടനകളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com