
പഠനത്തോടൊപ്പം ജൈവ കൃഷി; നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം
അജ്‌മാൻ: പഠനത്തോടൊപ്പം കൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം. ജൈവ കൃഷി സംരംഭങ്ങളിലെ സ്കൂളിന്‍റെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്മാൻ മുനിസിപ്പാലിറ്റി അഗ്രിക്കൾചറൽ അവാർഡ് നൽകിയത്.
പഠനത്തോടൊപ്പം വിദ്യാർഥികളിൽ പാരിസ്ഥിതിക അവബോധം കൂടി വളർത്തുന്നതിനാണ് ജൈവകൃഷിരീതി കൂടി പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ജൈവ നടീൽ പരിപാടിയിലൂടെ, സുസ്ഥിര ഭക്ഷ്യോത്പാദനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യകരമായ ജീവിതം എന്നിവയെക്കുറിച്ചും മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു