ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍റ് വിസ അവസാനിപ്പിച്ച് കാനഡ

വിദേശരാജ്യങ്ങളിൽ നിന്ന് കാനഡയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനായാണ് പുതിയ നീക്കം.
canada ends fast track student visa programme
ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍റ് വിസ അവസാനിപ്പിച്ച് കാനഡ
Updated on

ഒട്ടാവ: ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍റ് വിസ അവസാനിപ്പിച്ച് കാനഡ. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതീക്ഷയർപ്പിച്ചിരുന്ന സ്റ്റുഡന്‍റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) പ്രോഗ്രാമാണ് കാനഡ അവസാനിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. വിദ്യാർഥികൾക്ക് വേഗത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നുവിത്.

2018ലാണ് എസ്ഡിഎസ് പ്രോഗ്രാം ആരംഭിച്ചത്. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കിയായിരുന്നു പ്രോഗ്രാം. കനേഡിയൻ ഗാരന്‍റീഡ് ഇൻവെസ്റ്റ്മെന്‍റ് സർട്ടിഫിക്കറ്റും (ജിഐസി) ഇംഗ്ലിഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ നൈപുണ്യത്തിന്‍റെ പരീക്ഷാ സ്കോറുമാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടാൻ ആവശ്യമുണ്ടായിരുന്നത്. ഇതു പ്രകാരം ആഴ്ചകൾ കൊണ്ട് വിദ്യാർഥികൾക്ക് സ്റ്റുഡന്‍റ് പെർമിറ്റ് ലഭിക്കാറുണ്ട്.

വിദേശരാജ്യങ്ങളിൽ നിന്ന് കാനഡയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയും താമസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കാൻ ബുദ്ധിമുട്ടേറുകയും ചെയ്തതോടെ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനായാണ് പുതിയ നീക്കം. പുതിയ നയങ്ങളുടെ ഭാഗമായി 2025ൽ 4,37,000 പുതിയ സ്റ്റഡി പെർമിറ്റ് നൽകാനാണ് കാനഡ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബിരുദാനന്ത ബിരുദം അടക്കമുള്ള പഠനം ഇതിൽ ഉൾപ്പെടും.

പോസ്റ്റ് ഗ്രാജുവേഷൻ വർക് പെർമിറ്റ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കാനും നീക്കമുണ്ട്. ഭാഷാ പരീക്ഷകളിലും പഠനത്തിലും ഉയർന്ന മാർക്ക് നിർബന്ധമാക്കാനും പങ്കാളികൾക്കുള്ള വക് പെർമിറ്റുകളുടെ എണ്ണം കുറയ്ക്കാനും നീക്കമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com