പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കരിയർ കൗൺസലിങ് പ്രോഗ്രാം

പ്ലസ് ടു കഴിഞ്ഞ സയൻസ് വിദ്യാർഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാവുന്നതാണ്
പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കരിയർ കൗൺസലിങ് പ്രോഗ്രാം

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ്  അഡോളസെന്‍റ് കൗൺസലിംഗ് സെൽ 12-ാം ക്ലാസ് പാസായ വിദ്യാർഥികൾക്കായി  കരിയർ കൗൺസലിങ് പ്രോഗ്രാം -കരിയർ ക്ലിനിക്ക് എന്ന പേരിൽ സംഘടിപ്പിക്കുന്നു.

തുടർപഠനവുമായി ബന്ധപ്പെട്ട്  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയർ വിദഗ്ധരുടെ ഒരു പാനൽ വിദ്യാർഥികളുമായി സംവദിക്കും. 2023 മെയ് 26 ന് വൈകുന്നേരം ഏഴ് മണിക്ക് zoom പ്ലാറ്റ്‌ഫോമിലൂടെയാണ് സംവാദം.

പ്ലസ് ടു  കഴിഞ്ഞ സയൻസ് വിദ്യാർഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ  ചോദിക്കാവുന്നതാണ്. മെയ് 27 ന് വൈകുന്നേരം ഏഴിന്  മണിക്ക് ഹ്യുമാനിറ്റിസ് വിദ്യാർഥികൾക്കും മെയ് 28 വൈകുന്നേരം ഏഴിന് കൊമേഴ്‌സ് വിദ്യാർഥികൾക്കും സംവാദ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക്  zoom പ്ലാറ്റ്‌ഫോമിൽ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ്  CGAC  ഉപയോഗിച്ച് പ്രവേശിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com