9,10 ക്ലാസുകളിൽ ത്രിഭാഷാ നയം പ്രഖ്യാപിച്ച് സിബിഎസ്ഇ

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ശുപാർശകൾ പ്രകാരമാണു ജൂലൈ ഒന്നു മുതൽ മൂന്നു ഭാഷകൾ നിർബന്ധമാക്കിയത്
cbse 3 language rule mandatory for class 9 and 10

9,10 ക്ലാസുകളിൽ ത്രിഭാഷാ നയം പ്രഖ്യാപിച്ച് സിബിഎസ്ഇ

representative image

Updated on

ന്യൂഡൽഹി: ആസന്നമായ അധ്യയന വർഷം മുതൽ ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്ഇ. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ശുപാർശകൾ പ്രകാരമാണു ജൂലൈ ഒന്നു മുതൽ മൂന്നു ഭാഷകൾ നിർബന്ധമാക്കിയത്.

ഇതിൽ രണ്ടെണ്ണം തനത് ഇന്ത്യൻ ഭാഷകളായിരിക്കണം. താത്പര്യമുള്ളവർക്ക് മൂന്നാമത്തേത് വിദേശഭാഷ തെരഞ്ഞെടുക്കാം. വിദേശ ഭാഷ താത്പര്യമുള്ളവർക്ക് ഇതു നാലാം ഭാഷയായും പഠിക്കാൻ അവസരമുണ്ടാകും.

വിദ്യാർഥികൾക്കു മേലുള്ള അമിത സമ്മർദം ഒഴിവാക്കാൻ മൂന്നാം ഭാഷയ്ക്കു പത്താം ക്ലാസിൽ ബോർഡ് പരീക്ഷയുണ്ടാകില്ല. സ്കൂൾ തലത്തിൽ ഇന്‍റേണൽ അസസ്മെന്‍റ് വഴിയാകും മൂല്യനിർണയം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പുതിയ ഭാഷാ നയത്തിൽ നിന്ന് ഇളവുകൾ ലഭിക്കാൻ അർഹതയുണ്ടാകും.

logo
Metro Vaartha
www.metrovaartha.com