സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം അറിയാം

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെയോ ഡിജിലോക്കർ ആപ്ലിക്കേഷനിലൂടെയോ ഫലം പരിശോധിക്കാം
cbse plus two 2025 results out now

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39% വിജയം

file image

Updated on

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.39% ആണ് ആകെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ (99.60%) മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം (99.32) മേഖലയും മൂന്നാം സ്ഥാനത്ത് ചെന്നൈയുമാണ് (97.39%).

യുപിയിടെ പ്രയാഗ്‌രാജാണ് ഏറ്റവും പിന്നിൽ. 70.53% ആണ് ഇവിടത്തെ വിജയശതമാനം.

ഈ വർഷം 17.88 ലക്ഷത്തിലധികം വിദ്യാർഥികളാണ് 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. ഇന്ത്യയിലും വിദേശത്തുമായി 7,842 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. പെൺകുട്ടികളാണ് (91.64%) വിജയശതമാനത്തിൽ മുന്നിൽ. 85.70% ആണ് ആൺകുട്ടികളുടെ വിജയശതമാനം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാൻ സാധിക്കും. വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെയോ ഡിജിലോക്കർ ആപ്ലിക്കേഷനിലൂടെയോ ഫലം പരിശോധിക്കാം. യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com