സ്കൂൾ വിദ്യാർഥികൾക്ക് സൈബർ സുരക്ഷാ അവബോധം നൽകും

പ്രവേശനോത്സവത്തിൽ വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും
Cyber crimes

സൈബർ സുരക്ഷാ അവബോധം വർധിപ്പിക്കും.

Representative image

Updated on

തിരുവനന്തപുരം: സൈബർ ഭീഷണിയെക്കുറിച്ച് സ്കൂൾ വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിന് വേണ്ടി കേരള പൊലീസിന് കീഴിലെ സൈബർ ‍‍ഡോം നടപ്പാക്കുന്ന പദ്ധതിയായ കിഡ് ഗ്ലൗ പ്രോജക്റ്റിന്‍റെ ഭാഗമായി പ്രവേശനോത്സവത്തിൽ തന്നെ വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും.

പുതിയ അധ്യയന വർഷത്തിന്‍റെ ഭാഗമായി സ്കൂൾ പ്രവേശന ദിനത്തിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15,402-ത്തിലധികം വിദ്യാലയങ്ങളിൽ വിദ്യാർഥികളാണ് അധ്യാന വർഷം ആരംഭിക്കുന്ന ജൂൺ 2 ന് വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുന്നത്.

'സൈബർ പ്രതിജ്ഞ' ചൊല്ലി സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഡിജിറ്റൽ ജീവിതം നയിക്കുമെന്ന് പ്രതിജ്ഞയെടുക്കും.

സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്.

തുടർഘട്ടമായി സംസ്ഥാനത്തെ CBSE, ICSE സ്കൂളുകളിലേക്കും കിഡ് ഗ്ലോവ് പദ്ധതിയും സൈബർ പ്രതിജ്ഞാ പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com