ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജിൽ എംബിബിഎസ് ബാച്ചിന്‍റെ ബിരുദദാനം

ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജിൽനിന്ന് ഏഴാം ബാച്ചിൽ 146 വിദ്യാർഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്
ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജിൽ എംബിബിഎസ് ബാച്ചിന്‍റെ ബിരുദദാനം

ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്‍റെ ബിരുദദാനച്ചടങ്ങ്.

Updated on: 

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജിൽ ഏഴാം എംബിബിഎസ് ബാച്ചിലെ വിദ്യാർഥികൾക്കുള്ള ബിരുദദാനം നടത്തി. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്‍റർ ഒഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനൽ സയൻസസ് ഡയറക്റ്റർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ മുഖ്യാതിഥിയായി.

പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ മികച്ച മെഡിക്കൽ കോളെജുകളിലൊന്നായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളെജിൽനിന്ന് ഏഴാം ബാച്ചിൽ 146 വിദ്യാർഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്. ചടങ്ങിൽ യുവ ഡോക്റ്റർമാർക്കുള്ള സന്ദേശം മന്ത്രി ടി. സിദ്ദിഖ് കൈമാറി. ഏറ്റവും മികച്ച ഔട്ട്‌ ഗോയിങ് സ്റ്റുഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അഭിനന്ദ് ഉണ്ണി, മികച്ച അക്കാഡമിക് എക്സലൻസ് അവാർഡ് നേടിയ ഡോ. ജെ. ഗായത്രി എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വിതരണം ചെയ്തു.

മൂപ്പൻസ് മെഡിക്കൽ കോളെജ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്റ്ററുമായ ഡോ. ഹംസ, എക്സിക്യൂട്ടിവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി നസീറ ആസാദ്‌, വയനാട് ജില്ലാ കളക്റ്റർ വി. ചെൽസാസിനി, ന്യൂറോളജിസ്റ്റും ദേശീയതല മെഡിക്കൽ ഫാക്കൽറ്റിയുമായ ഡോ. രാഹുൽ രാജീവ്, പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഡോ. ഇ. പ്രഭു വിദ്യാർഥികൾക്ക് വൈദ്യവൃത്തിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാറ ചാണ്ടി, പിടിഎ പ്രസിഡന്‍റ് അഡ്വ. പി.കെ. ദിനേശ് കുമാർ, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. ശ്രീകാന്ത്, ഡോ. നിമൽ ജയിംസ് എന്നിവർ സംസാരിച്ചു.

logo
Metro Vaartha
www.metrovaartha.com