പരീക്ഷാഫലം

പരീക്ഷാഫലവും മാർക്കിന്‍റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാണ്
പരീക്ഷാഫലം

ഐ.എച്ച്.ആർ.ഡി 2023 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പി.ജി.ഡി.സി.എ, ഒന്നും രണ്ടും സെമസ്റ്റർ ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എൽ.ഐ.എസ്, ഡി.സി.എഫ്.എ, പി.ജി.ഡി.സി.എഫ് എന്നീ കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലവും മാർക്കിന്‍റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാണ്. ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ മെയ് 12 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും മെയ് 16 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം.

ഫെബ്രുവരി 2023-ലെ 2020 സ്‌കീം സപ്ലിമെന്‍ററി പരീക്ഷായ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകകൾ മെയ് രണ്ടിനു മുമ്പും 200 രൂപ ലേറ്റ് ഫീയോടുകൂടി മെയ് 10 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com