
സംസ്കൃത സർവകലാശാലയിൽ എംഎ മലയാളം സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ മലയാളം വിഭാഗത്തിൽ ഒഴിവുളള ഏതാനും പിജി സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന് രാവിലെ 10.30ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മലയാളം വിഭാഗത്തിൽ എത്തിച്ചേരണം.
പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. ഇതുവരെയും അലോട്ട്മെന്‍റ് ലഭിക്കാത്ത നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും പരിഗണിക്കുന്നതാണ്.