വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലെനോവോ ലാപ്‌ടോപ്പ്

രാജ്യത്ത് ഒട്ടാകെയുള്ള എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ലെനോവോയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാം
വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലെനോവോ ലാപ്‌ടോപ്പ്
Updated on

കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് വിലക്കുറവില്‍ ഡെസ്ക്‌ടോപ്, നോട്ട്ബുക്ക് കംപ്യൂട്ടർ എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാക്ക് ടു കോളജ് ഓഫര്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ. ഓഗസ്റ്റ് 18 വരെയാണ് ഓഫര്‍ കാലാവധി. ഈ കാലയളവില്‍ രാജ്യത്ത് ഒട്ടാകെയുള്ള എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും ലെനോവോയുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

ലെനോവോയുടെ യോഗ, ലേജിയോണ്‍, എല്‍.ഒ.ക്യു,സ്ലിം5, ഫ്‌ലെക്‌സ്5, എഐഒ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക. അടുത്തിടെ സംഘടിപ്പിച്ച സര്‍വെയില്‍ യുവാക്കള്‍ക്ക് സംഗീതം, ഓണ്‍ലൈന്‍ ഗെയിം എന്നിവയോടുള്ള താത്പര്യം പ്രകടമായിരുന്നു. ഇത് പരിഗണിച്ചാണ് കമ്പനി പുതിയ ഓഫര്‍ വിദ്യാർഥികള്‍ക്കായി അവതരിപ്പിച്ചത്.

ഈ ഓഫര്‍ കാലയളവില്‍ 23,999 രൂപ വിലമതിക്കുന്ന ലേജിയോണ്‍ ആക്സസറീസ് 7,999 രൂപയ്ക്കും, 999 രൂപ മുതല്‍ ജെബിഎല്‍ ഇക്കോ സ്പീക്കറിന്‍റെ തെരഞ്ഞെടുത്ത മോഡലുകളും സ്വന്തമാക്കാം. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറും നോ കോസ്റ്റ്, ലോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com