പ്രമേഹമുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കൂടുതൽ സമയം

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർവകലാശാലകളും പ്രൊഫഷണൽ കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗകര്യം ലഭിക്കും
Representative image
Representative image
Updated on

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളെജ് വിദ്യാർഥികൾക്കു പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ട് വീതം അധികസമയം അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർവകലാശാലകളും പ്രൊഫഷണൽ കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ പരിഹാരസമയം ലഭിക്കും.

സർക്കാർ ഡോക്റ്റർ നൽകുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണു പരിഹാരസമയം നൽകുന്നതെന്നു മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളെജ് വിദ്യാഭ്യാസ ഡയറക്റ്റർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റർ, ഐഎച്ച്ആർഡി ഡയറക്റ്റർ എന്നിവർക്ക് ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com