അധ്യാപകർ ഇനി പല ഭാഷകൾ പഠിക്കണം; പുതിയ പരിഷ്കരണത്തിന് എൻസിഇആർടി

ഡീംഡ് സർവകലാശാല പദവി ലഭിച്ചതിന് പിന്നാലെയാണ് എൻസിഇആർടി പുതിയ പരിഷ്കരണം
ncert multilingual teacher training course

അധ്യാപകർ ഇനി പല ഭാഷകൾ പഠിക്കണം; പുതിയ പരിഷ്കരണത്തിന് എൻസിഇആർടി

പ്രതീകാത്മക ചിത്രം.

Updated on: 

ന്യൂഡൽഹി: സ്‌കൂളുകളിൽ ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള അധ്യാപകരെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് എൻസിഇആർടി ബഹുഭാഷാ വിദ്യാഭാസ മാതൃക തയാറാക്കുന്നു. ഡീംഡ് സർവകലാശാല പദവി ലഭിച്ചതിന് പിന്നാലെയാണ് എൻസിഇആർടി പുതിയ പരിഷ്കരണം.

ഒരു ഭാഷമാത്രം പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുന്ന നിലവിലെ രീതിക്ക് പകരം, ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിൽ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും പഠിപ്പിക്കാനുള്ള നൈപുണ്യവും വളർത്തിയെടുക്കുക എന്നതാണ് എൻസിഇആർടിസി ലക്ഷ്യം വയ്ക്കുന്നത്.

ഒരു അധ്യാപകന് എത്ര ഭാഷകളിൽ പരിശീലനം നൽകണം, പരിശീലനത്തിന്റെ കൃത്യമായ യോഗ്യതാ നിലവാരം എന്നിവയെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് തീരുമാനമാവും.

logo
Metro Vaartha
www.metrovaartha.com