വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

മയക്കുമരുന്നിന്റെ ഏതു തരത്തിലുള്ള ഉപയോഗവും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരവും സമൂഹത്തെ ഒരുപോലെ ദോഷകരമായി ബാധിക്കുമെന്ന് ഗോപിനാഥ് മുതുകാട്
മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രീ.വി.പി.നന്ദകുമാർ ശ്രീ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള അക്കാദമി ഓഫ് മാജിക്കൽ സയൻസ് ആൻഡ് ഡിഫറൻസ് ആർട്ട് സെന്ററിന് സ്‌നേഹത്തിന്റെ ചെറിയൊരു ടോക്കൺ കൈമാറി
മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രീ.വി.പി.നന്ദകുമാർ ശ്രീ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള അക്കാദമി ഓഫ് മാജിക്കൽ സയൻസ് ആൻഡ് ഡിഫറൻസ് ആർട്ട് സെന്ററിന് സ്‌നേഹത്തിന്റെ ചെറിയൊരു ടോക്കൺ കൈമാറി

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള മുകുന്ദപുരം പബ്ലിക് സ്കൂളിലെയും, മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിലെയും വിദ്യാർഥികൾക്കായി മയക്കുമരുന്നിന്റെ വര്‍ധനയ്‌ക്കെതിരെ സെമിനാര്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. വലപ്പാട് ലതാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാര്‍ പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന ഡിഫറന്റ്‌ലി ആർട്ട് സെന്ററിലേക്ക് മണപ്പുറം ഫൗണ്ടേഷന്റെ സ്നേഹസമ്മാനമായി ഒരുലക്ഷം രൂപ നൽകി. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി. പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

മയക്കുമരുന്നിന്റെ ഏതു തരത്തിലുള്ള ഉപയോഗവും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരവും സമൂഹത്തെ ഒരുപോലെ ദോഷകരമായി ബാധിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, ജനറല്‍ മാനേജര്‍ ജോര്‍ജ് മൊറേലി, ഗീതാരവി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിന്റു പി മാത്യു, ചീഫ് ലേണിംഗ് ഓഫീസറായ രഞ്ജിത്ത് പി ആര്‍, പി ടി എ പ്രസിഡന്റ് പ്രിമ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com