പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു

അലോട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്‍റുകളിൽ പരിഗണിക്കില്ല.
plus one first allotment list

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു

Updated on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ‌പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടികയിലുള്ളവരുടെ പ്രവേശനം ജൂൺ 3 മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെയായിരിക്കും. ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകും. https://hscap.kerala.gov.in/ എന്ന വിലാസം ഉപയോഗിച്ച് സൈറ്റിൽ കയറിയാൽ ക്യാൻഡിഡേറ്റ് ലോഗിനിൽ കയറിയതിനു ശേഷം ഫസ്റ്റ് അലോട്ട് റിസൾട്ട് ലഭിക്കും. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് അലോട്മെന്‍റ് ലെറ്ററും ലഭിക്കും.

ഇതുമായി അലോട്ട്മെന്‍റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഹാജരാകണം. വിദ്യാർഥികൾക്ക് ഫീസടച്ച് സ്ഥിരം പ്രവേശനമോ താത്കാലിക പ്രവേശനമോ നേടാം.

താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. അലോട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്‍റുകളിൽ പരിഗണിക്കില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com