പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച

ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് നടത്തും.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച നടക്കും. ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്‍റ് നടത്തും. ശനിയാഴ്ച ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു സമയപരിധി അവസാനിച്ചു. ഇതുവരെ 4,65,960 വിദ്യാർഥികളാണ് അപേക്ഷിച്ചത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ- 82,434.

അപേക്ഷകരിൽ 4.32 ലക്ഷം എസ്എസ്എൽസി പാസായവരും 23699 സിബിഎസ്ഇക്കാരും 2461 ഐസിഎസ്ഇക്കാരും മറ്റ് വിഭാഗങ്ങളിലായി 7372 വിദ്യാർഥികളുമുണ്ട്. ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താൻ അവസരമുണ്ടാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com