പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81% വിജയം

കഴിഞ്ഞ വർഷം 78.69 ശതമാനം പേരാണ് വിജയിച്ചത്.
Plus two exam result 2025

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.81 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം 78.69 ശതമാനം പേരാണ് വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി 4,44,707 വിദ്യാർഥികളാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 26,178 പേർ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതി.

വൈകിട്ട് 3.30 മുതൽ വ്യക്തിഗതമായ പരീക്ഷാ ഫലം അറിയാം

https://www.results.kite.kerala.gov.in/ https://results.digilocker.gov.in/

സയൻസ് ഗ്രൂപ്പിലാണ് കൂടുതൽ പേർ വിജയിച്ചിരിക്കുന്ത്. 83.25 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസിൽ 69.16 ശതമാനം പേരും കൊമേഴ്സിൽ 74.21 ശതമാനം പേരും വിജയിച്ചു. സർക്കാർ സ്കൂളുകളിൽ പഠനം പൂർത്തിയാക്കിയ 73.23 ശതമാനം പേരും എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനം പേരും അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 ശതമാനം പേരും വിജയിച്ചു.

വിഎച്ച്എസ്ഇക്ക് 70.6 ശതമാനമാണ് വിജയം. 26178 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

ജൂൺ 21 മുതൽ 27 വരെയാണ് സേ പരീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com