കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

വിദ്യാർഥികളുടെ എണ്ണം അനുസരിച്ചാണ് സെക്ഷനുകൾ നിശ്ചയിക്കേണ്ടത്.
Sanskrit section should be ensured in classes 6 and 9 in Kendriya Vidyalayas; KVS sets condition

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

Updated on

ന്യൂഡൽഹി: പുതിയ അധ്യയന വർഷം മുതൽ (2026-27) കേന്ദ്രീയ വിദ്യാലയങ്ങളിലെ 6,9 ക്ലാസുകളിൽ ഒരു സംസ്കൃതം സെക്ഷനെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമായി കേന്ദ്രീയ വിദ്യാലയ സങ്തൻ (കെ.വി.എസ്). ത്രിഭാഷാ പദ്ധതിയുടെ ഭാഗമായാണ് പുതിയ നയം. ഒന്നാം ഭാഷയായ ഹിന്ദിക്കും രണ്ടാം ഭാഷയായ ഇംഗ്ലീഷിനും പുറമേ സംസ്കൃതമോ അല്ലെങ്കിൽ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. എങ്കിലും സംസ്കൃതം ഒരു സെക്ഷനെങ്കിലും വേണമെന്നാണ് നിബന്ധനം.

സ്ഥലം മാറ്റമുണ്ടാകുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കളുടെ പഠനം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. വിദ്യാർഥികളുടെ എണ്ണം അനുസരിച്ചാണ് സെക്ഷനുകൾ നിശ്ചയിക്കേണ്ടത്.

ഒരു സെക്ഷൻ മാത്രമുള്ള സ്കൂൾ ആണെങ്കിൽ 15 വിദ്യാർഥികൾ എങ്കിലും ഉണ്ടെങ്കിൽ സംസ്കൃതത്തിനും പ്രാദേശിക ഭാഷയ്ക്കും പ്രത്യേകം ബാച്ച് രൂപീകരിക്കാം. രണ്ട് സെക്ഷനുകൾ ഉണ്ടെങ്കിൽ ഒന്ന് സംസ്ക‌ൃതവും മറ്റേത് പ്രാദേശിക ഭാഷയുമായിരിക്കും. മൂന്നു സെക്ഷനുകളാണെങ്കിലും സംസ്കൃതം നിർബന്ധമാണ്.

logo
Metro Vaartha
www.metrovaartha.com