ബി.ഫാം പ്രവേശനം സ്‌പോട്ട് അലോട്ട്‌മെന്‍റ്

ബി.ഫാം പ്രവേശനം സ്‌പോട്ട് അലോട്ട്‌മെന്‍റ്
Updated on

2022-23 അധ്യയന വർഷത്തെ ബി.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം ഗവൺമെന്‍റ് മെഡിക്കൽ കോളെജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് (ക്വാട്ട - ഈഴവ) സ്‌പോട്ട് അലോട്ട്‌മെന്‍റ് ഫെബ്രുവരി 24 നു രാവിലെ 11ന് കോട്ടയം ഗവൺമെന്‍റ് മെഡിക്കൽ കോളെജിൽ നടത്തും.

കേരള പ്രവേശന പരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് അലോട്ട്‌മെന്‍റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് ഒഴിവിലേക്ക് പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ ഇല്ലാത്ത പക്ഷം ക്വാട്ട സ്റ്റേറ്റ് മെരിറ്റിലേക്ക് മാറ്റും. സ്‌പോട്ട് അലോട്ട്‌മെന്‍റ് ലഭിച്ച വിദ്യാർത്ഥി അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. നോട്ടിഫിക്കേഷനും, വിശദ വിവരങ്ങൾക്കും: www.dme.kerala.gov.in.

logo
Metro Vaartha
www.metrovaartha.com