കിലയിൽ പഠിച്ച് ബിരുദം നേടാം; കോഴ്സുകൾ അറിയാം

ഓരോ കോഴ്‌സിലും 30 സീറ്റുകള്‍ വീതമാണുള്ളത്.
study at Kila and get a degree; know the courses

കിലയിൽ പഠിച്ച് ബിരുദം നേടാം; കോഴ്സുകൾ അറിയാം

Updated on

തൃശൂര്‍: തൃശൂർ കില കോളേജ് ഓഫ് ഡിസെന്‍ട്രലൈസേഷന്‍ ആൻഡ് ലോക്കല്‍ ഗവേണന്‍സില്‍ പഠിക്കാനായി അവസരം. മുളങ്കുന്നത്തുകാവിലെ കിലയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള നാലു വര്‍ഷ BA ഹോണേഴ്‌സ് ബിരുദ പ്രോഗ്രാമില്‍ രണ്ട് കോഴ്‌സുകള്‍ നടത്തുന്നത്. ഓരോ കോഴ്‌സിലും 30 സീറ്റുകള്‍ വീതമാണുള്ളത്.

ബിഎ ഹോണേഴ്സ് - റൂറല്‍ ഡവലപ്പ്‌മെന്‍റ് ആൻഡ് ഗവേണന്‍സ്,ബിഎ ഹോണേഴ്സ് - ജെന്‍ഡര്‍ ആൻഡ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ് എന്നിവയിലാണ് അവസരം. കാലിക്കറ്റ് സര്‍വകലാശാലയുടെ സിഎപി സംവിധാനമുപയോഗിച്ച് കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ബിഎ ജെന്‍ഡര്‍ ആൻഡ് ഡെവലപ്പ്‌മെന്‍റ് സ്റ്റഡീസ്

ജെന്‍ഡര്‍ അസമത്വങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങളും ലോകമെമ്പാടുമുള്ള സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യഘാതങ്ങളും പഠിക്കാന്‍ ഈ കോഴ്‌സ് സഹായിക്കുന്നു. വിദ്യാർഥികള്‍ക്ക് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങള്‍, മനുഷ്യവകാശ ചട്ടങ്ങള്‍, ഗവേഷണ രീതിശാസ്ത്രം, കേസ് സ്റ്റഡീസ് എന്നിവയില്‍ പങ്കാളികളായി ലിംഗ അസമത്വങ്ങളുടെ പ്രധാന കാരണങ്ങള്‍ യുക്തിപൂര്‍വ്വം വിശകലനം ചെയ്യുന്നതിനും വിവിധ സാംസ്‌കാരിക - സാമ്പത്തിക - സാമൂഹിക ഘടകങ്ങളിലുള്ള ജെന്‍ഡര്‍ സമത്വവും സാമൂഹ്യ നീതിയും പ്രോത്സാഹിപ്പിക്കാനുതകുന്ന തന്ത്രങ്ങളെക്കുറിച്ചു അന്വേഷിക്കുന്നതിനും, ജെന്‍ഡര്‍ പോളിസി രൂപപ്പെടുത്താനുള്ള കഴിവു നേടുവാനും കോഴ്സ് സഹായിക്കും.

കരിയര്‍ സാധ്യതകള്‍

സര്‍ക്കാര്‍, സര്‍ക്കാരിതര വികസന ഏജന്‍സികള്‍, നയരൂപീകരണ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോളിസി റിസേര്‍ച്ചര്‍, ജെന്‍ഡര്‍ സ്‌പെഷ്യലിസ്‌റ്റ്, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍, ജെന്‍ഡര്‍ പ്രോജക്ടുകളില്‍ പ്രോഗ്രാം ഓഫീസര്‍/കോഓര്‍ഡിനേറ്റര്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന കരിയര്‍ അവസരങ്ങള്‍ ബിരുദധാരികള്‍ക്കായി സാധ്യത ഉയര്‍ത്തും. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലിംഗസമത്വവും സുസ്ഥിര വികസന അജണ്ടകളും മുന്നോട്ട് കൊണ്ടുപോകുന്നതിന് അര്‍ത്ഥവത്തായ സംഭാവന നല്‍കാന്‍ കഴിയും.

ജെന്‍ഡര്‍ സ്റ്റഡീസ്, ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, റൂറല്‍ ഡെവലൊപ്‌മെന്റ്, പബ്ലിക് പോളിസി, സോഷ്യല്‍ വര്‍ക്ക് എന്നിങ്ങനെയുള്ള മേഖലകളില്‍ ബിരുദാന്തര ബിരുദത്തിനും ഗവേഷണങ്ങള്‍ക്കുമുളള ഭാവി അക്കാദമിക് സാധ്യതകളും ലഭ്യമാകും.‌

ബിഎ റൂറല്‍ ഡെവലപ്‌മെന്‍റ് ആൻഡ് ഗവേണന്‍സ്

ഗ്രാമവികസനത്തെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ധാരണ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുക എന്നതാണ് ഈ കോഴ്‌സിന്‍റെ പ്രധാന ലക്ഷ്യം. ഗ്രാമീണ ഭരണസംവിധാനങ്ങള്‍, നയങ്ങള്‍, സമ്പദ് വ്യവസ്ഥ, സാമൂഹികക്ഷേമം, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയുള്ള ഈ കോഴ്‌സ് സമകാലിക സാമൂഹിക - സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയതുമാണ്.

വിദ്യാര്‍ഥികള്‍ക്ക് ഗ്രാമീണ സംരംഭകത്വം, മൈക്രോ ഫിനാന്‍സ്, പ്രകൃതിവിഭവ മാനേജ്മെന്റ്, ഗ്രാമഭരണം, ആരോഗ്യ-വിദ്യാഭ്യാസം, കൃഷി വികസനം, സാമൂഹിക നീതി, ഭരണപരമായ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പഠിക്കാനും, ഗവേഷണരീതിശാസ്ത്രം, കേസ് സ്റ്റഡികള്‍, നയ വിശകലനങ്ങള്‍ എന്നിവയിലൂടെ ഗ്രാമവികസനത്തിന്‍റെ വിവിധചിഹ്നങ്ങള്‍ വിശദമായി മനസ്സിലാക്കാനും ഈ കോഴ്സ് സഹായിക്കും.

കരിയര്‍ സാധ്യതകള്‍

ഗ്രാമവികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര, സാമൂഹിക സംഘടനകള്‍, പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, നയ രൂപീകരണ ഏജന്‍സികള്‍, റൂറല്‍ ടെക്നോളജി സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ഗ്രാമവികസന ഓഫീസര്‍, ഫീല്‍ഡ് കോഓര്‍ഡിനേറ്റര്‍, പദ്ധതിപ്രവര്‍ത്തകന്‍, പോളിസി അനലിസ്റ്റ്, സമൂഹ വികസന പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ്.

തുടര്‍ന്ന് റൂറല്‍ ഡെവലപ്‌മെന്‍റ്, ഡെവലപ്‌മെന്‍റ് സ്റ്റഡീസ്, പബ്ലിക് പോളിസി, സോഷ്യല്‍ വര്‍ക്ക്, എകണോമിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പിജി ബിരുദങ്ങള്‍ക്കും ഗവേഷണത്തിനും വലിയ സാധ്യതകളുണ്ട്. തദ്ദേശഭരണത്തിന്‍റെയും, ''താഴെയില്‍ നിന്ന് മുകളിലേക്ക്'' എന്ന സമീപനത്തിലൂടെയും ഗ്രാമവികസനത്തിന് ഉണര്‍വേകുന്ന ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഈ കോഴ്സ് വിദ്യാർഥികളെ ഒരുക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com